പാടാത്ത പൈങ്കിളിയിലെ അവന്തിക വിവാഹിതയായി ; ഐശ്വര്യ ദേവി ഇനി സിദ്ധാർത്ഥിന് സ്വന്തം

191

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഐശ്വര്യ ദേവി. ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകളിലൊന്നായ പാടാത്ത പൈങ്കിളിയിൽ അഭിനയിച്ച് വരികയാണ് താരമിപ്പോൾ. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം അടുത്തിടെയായിരുന്നു വിവാഹിതയാവാൻ പോവുകയാണെന്നറിയിച്ചത്. പാടാത്ത പൈങ്കിളിയിലെ നായകനായ ദേവയുടെ സഹോദരി അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.

അതീവ സുന്ദരിയായാണ് ഐശ്വര്യ വിവാഹ വേദിയിലേക്കെത്തിയത്. നിറയെ ആഭരണങ്ങൾ അണിഞ്ഞ് മുല്ലപ്പൂവും ചൂടി കേരളീയ വധുവായെത്തിയപ്പോൾ ഐശ്വര്യയുടെ സൗന്ദര്യം ഇരട്ടിച്ചുവെന്നാണ് ചിത്രങ്ങൾക്ക് ലഭിയക്കുന്ന കമന്റുകൾ.

Advertisements

ALSO READ

ഷർവാണിയണിഞ്ഞ് ആശുപത്രിയിൽ അച്ഛനെ കാണാൻ പോയ നല്ലവനായ ഉണ്ണി എന്ന കഥാപാത്രത്തെ പോലെ ആര്യയും മ, രി, ച്ച വീട്ടിലേയ്ക്ക് പോയിട്ടുണ്ട് : രസകരമായ സംഭവത്തെ കുറിച്ച് രമേഷ് പിഷാരടി

ഷൂട്ടിംഗിലൊക്കെ ഒരുപാട് കല്യാണങ്ങൾ നടന്നിട്ടുണ്ട്. അതുപോലൊക്കെയാണ് തോന്നുന്നത്. എന്നാലും സ്വന്തം കല്യാണമാണ്, കുറച്ച് ടെൻഷനുണ്ടെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ബ്ലൗസിൽ ഒരു പല്ലക്കാണ് ചെയ്തിട്ടുള്ളത്. അതേപോലെ മെഹന്ദിയിൽ ഒരു ബ്രൈഡിന്റേയും ഗ്രൂമിന്റേയും ഡിസൈനാണ് കൊടുത്തിട്ടുള്ളത്.

വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഐശ്വര്യ മാറുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു പ്രേക്ഷകർ ചോദിച്ചത്. താരവിവാഹങ്ങളിലെല്ലാം ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നത് പതിവാണ്. എന്തായാലും അത്തരം ചോദ്യങ്ങളോട് താരം പ്രതികരിച്ചിട്ടില്ല.

ALSO READ

സ്നേഹം ചിന്തകൾക്ക് അപ്പുറമാണ്, ഓർമകൾ എക്കാലവും ഹൃദയത്തിൽ ജീവിക്കും ; മകളെ കുറിച്ചുള്ള ഓർമ്മയിൽ ഗായിക ചിത്ര

 

Advertisement