ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം ഡിംപിള്‍ റോസ് വിവാഹത്തോടെയാണ് ബ്രേക്കെടുത്തത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.. ഡിംപിള്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. ബാലതാരമായി സിനിമയിലെത്തിയ ഡിംപിള്‍ പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങുകയായിരുന്നു. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന തിരക്കിലാണ് ഡിംപിള്‍.
മകന്റെ ജനനവും തുടര്‍ന്നുള്ള മനസ് തകര്‍ക്കുന്ന സംഭവങ്ങളും അടുത്തിടെ ഡിംപിള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇരട്ടക്കുട്ടികള്‍ ആയിരുന്നു ഡിംപിളിന് പിറന്നത്. എന്നാല്‍ ഒരാളെ മാത്രമേ ഡിംപിളിന് കിട്ടിയുള്ളൂ. ആറാം മാസത്തിലായിരുന്നു അപ്രതീക്ഷിതമായി പ്ര സ വവും ദു ര ന്ത വും എത്തിയത്.
അതിന് ശേഷം ഡിംപിള്‍ കടന്നുപോയ കടുത്ത വിഷാദ-മാനസിക സംഘര്‍ഷ ദിനങ്ങളെ കുറിച്ചെല്ലാം ആരാധകരോട് പങ്കുവെച്ചിരുന്നു. അന്ന് ഡിംപിളിന് പൂര്‍ണ്ണ പിന്തുണയാണ് ആരാധകര്‍ ഡിംപിളിന് നല്‍കിയത്. കഴിഞ്ഞ ഓണത്തിന് പ്രസവം കഴിഞ്ഞെങ്കിലും ഓണം ആഘോഷിക്കാന്‍ പറ്റാത്ത വിഷമത്തിലായിരുന്നു ഡിംപിളും കുടുംബവും കടന്നുപോയത്.
മക്കളെ മാസം തികയാതെ പ്രസവിക്കേണ്ടി വരികയും ജനിച്ച ഇരട്ടക്കുട്ടികളില്‍ ഒരാളെ ഡിംപിളിന് നഷ്ടപ്പെടുകയും ചെയ്ത വിഷമം മറന്ന് തുടങ്ങുകയാണ് കുടുംബമിപ്പോള്‍. പുതിയ വീഡിയോയിലൂടെ പാച്ചുവിന്റെയും കൂടെ സഹോദരന്റെ മകന്‍ തൊമ്മുവിന്റെയും ഓണവിശേഷങ്ങള്‍ ഡിംപിള്‍ പങ്കുവെയ്ക്കുകയാണ്.
ഓണത്തിന് വീട്ടില്‍ എല്ലാവരും ഒരുങ്ങി വീടും പൂക്കള്‍ കൊണ്ട് ഒരുക്കിയാണ് ഓണ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. പാച്ചുവിനെ കുഞ്ഞു മുണ്ടൊക്കെ ചുറ്റിക്കൊടുത്ത് ഷര്‍ട്ടുമൊക്കെ ഇട്ടാണ് ഓണ സദ്യ കഴിക്കാന്‍ കൊണ്ട് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം വളരെ വിഷമത്തോടെയാണ് ഓരോ ദിവസവും പോയതെന്ന് ഡിംപിളിന്റെ മമ്മി പറയുന്നുണ്ട്.
ഓണ വീഡിയോയില്‍ ഡിംപിളിന്റെ ഭര്‍ത്താവ് ആന്‍സണ്‍ ഇല്ലാത്തത് ബാംഗ്ലൂര്‍ ആയതു കൊണ്ടാണ് വീഡിയോകളില്‍ കാണാത്തത് എന്നും ഡിംപിളിന്റെ മമ്മി പറയുന്നു. ഡിംപിളിന്റെ അമ്മയുടെ ചേച്ചിയുടെ മകളും ഭര്‍ത്താവും മകനും ഓണാഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയരുന്നു.
തൊമ്മുവും പാച്ചുവും ല്ലാം ഓണ ഡ്രസ്സൊക്കെ മാറ്റിയിട്ട ശേഷമാണ് സദ്യ കഴിച്ചത്. കഴിഞ്ഞ വര്‍ഷമൊന്നും സന്തോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെയൊക്കെ ചേര്‍ത്താണ് ഇപ്പോഴത്തെ ഓണം ആഘോഷിക്കുന്നത് എന്നു ഡിംപിള# പറഞ്ഞു.