പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തു കൊണ്ട് മുന്നേറുകയാണ്. എട്ടു ദിവസം കൊണ്ട് 100 കോടി കളക്ഷനും നേടിയെടുത്തു.
വിദേശ മാര്‍ക്കറ്റില്‍ നിന്നു മാത്രം ഇത് വരെ 45 കോടിയോളം രൂപയാണ് ലുസിഫെര്‍ നേടിയത്. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം രജനികാന്ത് നായകനായ പേട്ട എന്ന ചിത്രം മാത്രമേ ലുസിഫറിന് മുകളില്‍ ഉള്ളു.
ഇതോടെ വിദേശ മാര്‍ക്കറ്റില്‍ മലയാള സിനിമക്ക് വമ്പന്‍ കച്ചവട സാധ്യത ആണ് ഈ മോഹന്‍ലാല്‍ ചിത്രം നേടി കൊടുത്തത്. ഗള്‍ഫില്‍ നിന്ന് മാത്രം ഇതിനോടകം 38 കോടി രൂപയോളം ലുസിഫെര്‍ നേടി എന്നു ഇന്റര്‍നാഷണല്‍ ട്രാക്കിംഗ് സൈറ്റ് ആയ ബോക്സ് ഓഫീസ് മോജോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ നിന്നു 4 കോടിക്കു മുകളില്‍ നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ദി വേള്‍ഡ് മാര്‍ക്കറ്റില്‍ നിന്നും ഏകദേശം അതിനോട് അടുത്ത കളക്ഷന്‍ നേടി. റെസ്റ്റ് ഓഫ് ഇന്‍ഡ്യ മാര്‍ക്കറ്റില്‍ നിന്നു ഇപ്പോള്‍ തന്നെ ഒന്‍പത് കോടിയോളം നേടിയ ലുസിഫര്‍ കേരളത്തില്‍ നിന്നും 45 കോടിയോളം ആണ് 12 ദിവസം കൊണ്ട് നേടിയത്.
ഏറ്റവും വേഗത്തില്‍ 100 കോടി കളക്ഷന്‍ നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡും ലുസിഫര്‍ നേടി.