മലയാളികള്‍ക്ക് അസൂയയും കുശുമ്പും, അവര്‍ക്ക് തലയ്ക്ക് വെളിവില്ല; പ്രിയാ കുട്ടൂസിന് പിന്തുണയുമായി അന്യനാട്ടിലെ ആരാധകര്‍

24

ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ വന്നതു മുതല്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയ പ്രകാശ് വാര്യരെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

വൈകാതെ ഇവരുടെ അക്രമണം അതിരുകടന്നു. പ്രിയയെ എവിടെ കണ്ടാലും ചീത്തവിളിയും ട്രോളുകളുമാണ്. മലയാളികളാണ് പ്രിയയ്ക്കെതിരെ എന്നതാണ് ശ്രദ്ധേയം.

Advertisements

ചിത്രത്തിലെ പുതിയ ഗാനം എത്തി. അരേരെ പിള്ള എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ദിനകറും ഹരിണിയും ചേര്‍ന്നാണു ഗാനം ആലപിച്ചത്.

ശ്രീ സായ് കിരണിന്റെതാണു വരികള്‍. ഷാന്‍ റഹ്മാന്റെ സംഗീതം. തെലുങ്ക് ഗാനമാണ് റിലീസ് ആയിരിക്കുന്നത്.
മലയാളികള്‍ മാത്രമാണ് പ്രിയയെ ഇങ്ങനെ ട്രോളുന്നത്.

അന്യഭാഷകളിലേക്ക് എത്തുമ്ബോള്‍ ചിത്രത്തിനു ചിത്രത്തിനും ഗാനങ്ങള്‍ക്കും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നില്ല എന്നതു ശ്രദ്ധേയമാണ്.

യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിനു താഴെ വരുന്ന കമന്റുകളില്‍ ഏറെയും മലയാളത്തിലുള്ള വിമര്‍ശനങ്ങളാണെന്നതും ശ്രദ്ധേയമാണ്.

ഈ ഗാനത്തിന്റെ മലയാളം ഇറങ്ങാത്തതു നന്നായി എന്നു വിമര്‍ശകര്‍ പറയുമ്ബോള്‍ മലയാളികള്‍ തലയ്ക്ക് വെളിവില്ലാത്തവരാണെന്നും അതുകൊണ്ടാണ് ഡിസ്‌ലൈക്ക് അടിക്കുന്നതെന്നുമാണ് ആരാധകരുടെ മറുപടി.

മലയാളികള്‍ക്ക് അവരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ വളര്‍ന്നു വരുമ്ബോള്‍ അതിന്റെ അസൂയയും കുശുമ്ബുമാണ് പ്രിയയ്ക്ക് നെരെ കാണിക്കുന്നതെന്ന് അന്യഭാഷാ ആരാധകര്‍ പറയുന്നു.

Advertisement