നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു ഭയാനകമായ അനുഭവം ; ഭ്രമയുഗത്തെ കുറിച്ച് ഇതര ഭാഷക്കാരും

60

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ചിത്രം കണ്ടവര്‍ മമ്മൂക്കയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് എത്തി. നെഗറ്റീവ് ഷെയ്ഡുള്ള കൊടുമന്‍ പോറ്റി എന്ന കഥാപാത്രത്തെ മറ്റാരാലും പകര്‍ന്നാടാന്‍ സാധിക്കാത്ത വിധം അഭിനയിച്ച് ഫലിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

Advertisements

തിയറ്ററില്‍ വന്‍ പ്രതികരണം നേടിയ ചിത്രം ഒടിടിയില്‍ എത്തിയതിന് പിന്നാലെയും പ്രശംസ പിടിച്ചു പറ്റുകയാണ്. മമ്മൂട്ടിയുടെ വേഷത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് മലയാളികള്‍ക്ക് പുറമെ ഇതര ഭാഷക്കാരും രംഗത്തെത്തുകയാണ്.

also read
പ്രിന്‍സിപ്പല്‍ കയറി വരുന്നു, മൈക്ക് പിടിച്ച് വാങ്ങുന്നു; ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവം, പ്രതികരിച്ച് ഗായകന്‍ സജിന്‍
ഏറ്റവും കൂടുതല്‍ പേര്‍ പ്രശംസിക്കുന്ന സീനുകളില്‍ ഒന്ന് മമ്മൂട്ടി മാംസം കഴിക്കുന്ന സീനാണ്.

‘നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു ഭയാനകമായ അനുഭവമാണ് ഭ്രമയുഗം. ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നാണിത്’, എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല കുറിച്ചത്. ‘മമ്മൂട്ടി എന്‍ട്രാല്‍ രാക്ഷസനടികര്‍ താ’, എന്ന് ഒരു തമിഴ് ആരാധകന്‍ കുറിക്കുമ്പോള്‍, ‘മമ്മൂക്കയ്ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ ഏത് സംവിധായകനും ആത്മവിശ്വാസത്തോടെ ക്ലോസപ്പ് ഷോട്ട് എടുക്കാം. ഹി ഈസ് ലെജന്‍ഡ് ആക്ടര്‍’, എന്നാണ് മറ്റൊരാള്‍ എഴുതിയത്.

‘ഇന്ന് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടനും ഈ കഥാപാത്രം ഇത്ര ഗംഭീരമായി അവതരിപ്പിക്കാന്‍ കഴിയില്ല. ഇതിഹാസങ്ങളുടെ ഇതിഹാസം, ശരീരഭാഷയും പെരുമാറ്റരീതികളും ഭാവങ്ങളും ഡയലോഗ് ഡെലിവറിയും തീര്‍ത്തും കഥാപാത്രത്തെ ആവാഹിച്ച് കൊണ്ടുള്ളതാണ്, പാതി വെന്ത കോഴി കടിച്ച് പറിക്കുന്ന ഒരു മൃഗത്തെ പോലെ തോന്നി’, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.

 

 

Advertisement