പ്രിയം എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ കുന്നിമണി കണ്ണഴകിൽ എന്ന പാട്ടും ആ സിനിമയും മലയാളികളുടെ ഓർമ്മയിൽ എക്കാലവും ഉണ്ടാകും എന്ന് നിസ്സംശയം പറയാം. കുഞ്ചോക്കോ ബോബൻ നായകനായി തിളങ്ങിയ പ്രിയം എന്ന സിനിമയിലെ ഓരോ പാട്ടും ഇന്നും മലയാളികളുടെ ചുണ്ടിൽ ഉണ്ട്. ചാക്കോച്ചന്റെ കൂടെ ഈ സിനിമയിൽ അഭിനയിച്ച സുന്ദരിയായ ആ നടിയെയും അങ്ങനെ ആർക്കും പെട്ടെന്ന് മറന്നു കളയാൻ കഴിയില്ല.
കൗതുകകരമായ ഒരു കാര്യം ആ നടി അഭിനയിച്ചത് ഒരേയൊരു സിനിമയിൽ മാത്രമായിരുന്നു എന്നുള്ളതാണ്. എന്നാൽ പ്രിയം എന്ന സിനിമയിലൂടെ ഇപ്പോഴും മലയാളികളുടെ ഓർമ്മയിൽ ആ മുഖം ഉണ്ട്. ദീപ നായർ എന്നാണ് ആ നായികയുടെ പേര് എന്ന് ഒട്ടുമിക്ക മലയാള സിനിമ പ്രേമികൾക്കും അറിയാം. കല്ല്യാണം കഴിഞ്ഞതാണോ? എന്നെ കണ്ടാൽ അങ്ങിനെ തോന്ന്വോ എന്ന് ചോദിയ്ക്കുന്ന ആ ഡയലോഗും ഇന്നും മലയാളിയുടെ നാവിൻ തുമ്പത്തുണ്ട്.
ALSO READ
പ്രിയം എന്ന പേര് കേൾക്കുമ്പോൾ തന്നെ ഇവർ രണ്ടുപേരുടെയും മുഖമാണ് എല്ലാവർക്കും ഓർമ വരുന്നത്. സിനിമയിൽ ബെന്നി എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബൻ നമുക്ക് മുന്നിൽ എത്തിയത്. ആനിയെന്ന നായികയായി ദീപ നായരും തകർത്ത് അഭിനയിച്ചു.
ആനി തന്റെ ബാല്യകാല സുഹൃത്തിനെ അന്വേഷിച്ചു പോകുകയും ഒടുവിൽ അവൾ തന്റെ കൂട്ടുകാരനെ കണ്ടെത്തുകയും ചെയ്യുന്നതാണ് സിനിമയുടെ പശ്ചാത്തലം. സഹോദരിയുടെ മരണത്തിനു ശേഷം അവരുടെ മൂന്ന് മക്കളെ നോക്കിയിരുന്നത് ബെന്നി ആയിരുന്നു. അവിടേക്കാണ് ആനിയുടെ അപ്രതീക്ഷിതമായ കടന്നുവരവ്. അതുല്യ നടൻ ജഗതി ശ്രീകുമാറും കനകലതയും പിന്നെ മൂന്നു കുട്ടികളും കൂടി പ്രേക്ഷകരെ ചിരിപ്പിച്ചത് ചില്ലറയൊന്നും അല്ല. ബെർണി ഇഗ്നേഷ്യസിന്റെ ഈണത്തിൽ അതിമനോഹരമായ ഹിറ്റ് ഗാനങ്ങളാണ് പ്രേക്ഷകർക്ക് പ്രിയം സിനിമയിലൂടെ ലഭിച്ചത്.
മിന്നാമിന്നി ഇത്തിരി പൊന്നേ മിന്നണതെല്ലാം പൊന്നല്ല എന്ന സൂപ്പർഹിറ്റ് ഗാനം ഇവരുടെ ബാല്യകാല ഓർമകൾ നിറഞ്ഞ ഗാനമാണ്. രണ്ടായിരത്തിൽ പുറത്തിറങ്ങിയ പ്രിയം എന്നചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനൽ ആണ്. സൂര്യമാനസം, മയിൽപ്പീലികാവ്, ക്ഷണക്കത്ത്, ഹൈവെ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് സാബ് ജോൺ ആയിരുന്നു പ്രിയത്തിന്റേയും തിരക്കഥ രചിച്ചത്. മയിൽപ്പീലിക്കാവ് സിനിമയ്ക്ക് ശേഷം സാബ് ജോൺ തിരക്കഥയെഴുതിയ കുഞ്ചാക്കോ ബോബൻ സിനിമ കൂടിയായിരുന്നു അക്കാലത്തു പുറത്തിറങ്ങിയ പ്രിയം.
വളരെ മനോഹരവും എന്നാൽ അവസാന ഭാഗങ്ങളിൽ ഹൃദയത്തെ തൊടുന്നതുമായിരുന്നു സാബ് ജോണിന്റെ തിരക്കഥ എന്ന് തന്നെ പറയണം. ആ സിനിമയെ ഇഷ്ടപ്പെട്ടവരെല്ലാം തന്നെ നായികയേയും ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് പറയാം. തിരുവനന്തപുരത്തു എഞ്ചിനീറിങ് ബിരുദ സമയതാണ് ദീപക്ക് പ്രിയം സിനിമയിൽ അവസരം ലഭിക്കുന്നത്. പഠനത്തിന് ശേഷം ജോലി കിട്ടിയ ദീപ സിനിമാ മേഘല വിടുകയായിരുന്നു.
ALSO READ
മക്കൾക്കൊപ്പമുള്ള ദീപയുടെ ചിത്രം അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. നടിക്ക് യാതൊരു മാറ്റവുമില്ല എന്നായിരുന്നു പല കമന്റുകളും വന്നത്. പ്രിയത്തിൽ കണ്ടത് പോലെ തന്നെയാണെന്നും ചാക്കോച്ചന് കിട്ടിയ ഏറ്റവും നല്ല ജോഡിയായിരുന്നു നടിയെന്നും പലരും കമന്റിലൂടെ താരത്തോടു പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഒറ്റ സിനിമയിൽ മാത്രം നായികയായി എത്തിയ ഒരു നടിയെ ഓർത്തിരിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല എന്നാണ് ചില കമന്റുകൾ. അത് സത്യം തന്നെയാണ്. പ്രിയം എന്ന സിനിമയിലൂടെയും അതിലെ മനോഹരമായ ഗാനങ്ങളിലൂടെയും ദീപ നായർ എന്ന നായികയെ എക്കാലവും മലയാളികൾ ഹൃദയത്തിൽ ചേർത്ത് വെക്കും.