മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനമെന്ന പരമ്പര കാണുന്നവർക്കെല്ലാം പ്രിയങ്കരനാണ് കണ്ണനും. അച്ചു സുഗന്ദാണ് കണ്ണനെ അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിലെ ഇളയ സന്തതിയായുള്ള അച്ചുവിന്റെ വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
കണ്ണന്റെ കൗണ്ടറുകളും കുരുത്തക്കേടുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമേയുള്ളൂവെന്ന് അച്ചു പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അച്ചു പങ്കിട്ട പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ALSO READ
ഒരുപാട് കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു, ഇങ്ങനെയൊരു വീഡിയോ എടുക്കണമെന്ന്. ഈ വീഡിയോ എഡിറ്റ് ചെയ്ത ശേഷം എത്ര വട്ടം ഞാൻ കണ്ടു എന്ന് എനിക്കറിയില്ല. ഓരോ വട്ടം കാണുമ്പോഴും മനസ്സിൽ എന്തോ വല്ലാത്ത ഒരു ഫീൽ. എന്നെ പൂർണ്ണമായും മനസ്സിലാക്കിയ മൂന്നുപേർ. എന്റെ വിജയത്തിലും പരാജയത്തിലും ഒപ്പം നിൽക്കുന്ന എന്റെ കുടുംബം. എന്റെ സ്വർഗരാജ്യം. ലവ് യൂ ഓൾ എന്നുമായിരുന്നു അച്ചു സുഗന്ദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള അച്ചുവിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിരിയ്ക്കുകയാണ്.
അച്ചോടാ, കുഞ്ഞനിയാ, നിന്നെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്, കുഞ്ഞനിയന്റെ അമ്മയും അനിയത്തിയും അച്ഛനുമൊക്കെ അച്ചൂനെ ഓർത്ത് ഒരുപാടൊരുപാട് അഭിമാനം കൊള്ളുന്നുണ്ട്. അവരുടേയും നമ്മുടെ എല്ലാവരുടേയും പ്രാർത്ഥനയോടെ എന്റെ കുഞ്ഞനിയന്റെ എല്ലാ സ്വപ്നവും നടക്കട്ടെയെന്നായിരുന്നു ഗോപിക കമന്റ് ചെയ്തത്. സാന്ത്വനത്തിൽ ശിവന്റെ ഭാര്യ അഞ്ജലിയായാണ് ഗോപിക അഭിനയിക്കുന്നത്.
വാനമ്പാടിയെന്ന പരമ്പരയിലൂടെയായാണ് അച്ചു സുഗന്ദിന്റെ അഭിനയ ജീവിതം തുടങ്ങിയത്. അഭിനയമാണ് മനസിലുണ്ടായിരുന്നതെങ്കിലും സഹസംവിധായകനായാണ് തുടങ്ങിയത്. ലൊക്കേഷനിൽ വെച്ച് മിമിക്രിയൊക്കെ ചെയ്യുന്ന അച്ചുവിന്റെ അഭിനയമോഹം മനസിലാക്കിയ തിരക്കഥാകൃത്താണ് പാപ്പിക്കുഞ്ഞ് എന്ന വേഷം നൽകിയത്. നേരത്തെ പുച്ഛിച്ചവരെല്ലാം അത് കണ്ടതോടെ തന്നെ അഭിനന്ദിച്ചിരുന്നുവെന്ന് മുൻപൊരു അഭിമുഖത്തിൽ താരം പറഞ്ഞിട്ടുണ്ട്.
ALSO READ
നേരത്തെ ജോലി ചെയ്ത അതേ ടീമിന്റെ പുതിയ പരമ്പര വരുന്നുണ്ടെന്നും അതിൽ അനിയന്റെ കഥാപാത്രത്തിന് ആളെ തിരയുകയാണെന്നും അറിഞ്ഞതോടെയാണ് അച്ചു സാന്ത്വനത്തിലേക്ക് എത്തുന്നത്. ഓഡീഷനിലൂടെ കണ്ണനായി അച്ചുവിനെ തിരഞ്ഞെടുക്കുകയായിരുന്നു. നിന്റെ ശരീരപ്രകൃതമാണ് ഗുണകരമായി മാറിയതെന്ന് ചിപ്പി ചേച്ചി പറഞ്ഞിരുന്നതായും അച്ചു പറഞ്ഞിരുന്നു. സ്‌ക്രീനിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അനിയനെപ്പോലെയാണ് അവരെല്ലാം തന്നെ കാണുന്നതെന്നും അച്ചു സുഗന്ദ് പറഞ്ഞിട്ടുണ്ട്.