ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം പുതിയ വീട്ടിലേക്ക് മാറി ; പഴയ വീട്ടിൽ കിടന്നുറങ്ങുന്നതായിരുന്നു സുഖമെന്ന് ഇച്ചാപ്പി : വൈറലായി ഇച്ചാപ്പിയുടെ പുതിയ വീഡിയോ

230

ശ്രീലക്ഷ്മിയെന്ന ഇച്ചാപ്പി അറിയാത്ത മലയാളികൾ വളരെ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് ഇച്ചാപ്പി. പേര് ശ്രീലക്ഷ്മി എന്ന് ആണെങ്കിലും എല്ലാവരും ഈ പെൺകുട്ടിയെ വിളിക്കുന്നത് ഇച്ചാപ്പീ എന്നാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഇച്ചാപ്പിയും അവളുടെ ലോകവും മലയാളികളുടെ സ്വന്തം ആയത്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും ഇച്ചാപ്പി
ഒരു കൊച്ചു സെലിബ്രിറ്റി ആണ് ഇപ്പോൾ.

സോഷ്യൽ മീഡിയയിൽ ഫെയ്മസ് ആണ് ഇച്ചാപ്പിയും കുടുംബവും. ഇപ്പോഴിതാ ഇച്ചാപ്പിയുടെ കുടുംബത്തിലെ പുതിയ സന്തോഷത്തെ കുറിച്ചുള്ള വിശേങ്ങളാണ് സൈബറിടത്തിൽ വൈറലായി മാറിയിരിക്കുന്നത്. ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയാണ് ശ്രീലക്ഷ്മിയും ലോകവും മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

Advertisements

ഇച്ചാപ്പിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. രണ്ട് ബെഡ്‌റൂമുകളും ഒരു ഹാളും അടുക്കളയും ബാത്ത് റൂമുമുള്ള മുൻപത്തേതിനേക്കാൾ സൗകര്യമുള്ള ഒരു വീട്ടിലേക്കാണ് ഇച്ചാപ്പിയും കുടുംബവും താമസം മാറിയിരിക്കുന്നത്.

ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇച്ചാപ്പിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. വളരെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സ്‌നേഹത്തിനും സപ്പോർട്ടിനും നന്ദിയെന്നും ഇച്ചാപ്പി പറയുന്നുണ്ട്.

പുതിയ വീട്ടിലേക്ക് മാറിയെങ്കിലും ആദ്യ ദിവസം ഉറങ്ങാനായില്ലെന്നാണ് ഇച്ചാപ്പി പറയുന്നത്. പഴയ വീട്ടിൽ കിടന്നുറങ്ങുന്നതായിരുന്നു സുഖമെന്നും ഇച്ചാപ്പി പറയുന്നുണ്ട്. വീട്ടിലേക്ക് അത്യാവശ്യമായ സാധനങ്ങളൊക്കെ വാങ്ങുന്നതേയുള്ളൂവെന്നും ഇച്ചാപ്പി പറയുന്നു.

19 വയസ്സുകാരിയായ ശ്രീലക്ഷ്മി ഗവണ്മെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് തഴവയിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ്. ആലപ്പുഴക്കാരിയാണ് ഈ കൊച്ചുമിടുക്കി. അച്ഛൻ കൂലിപ്പണി ചെയ്യുന്ന വ്യക്തിയാണ്, അമ്മ വീട്ടമ്മയാണ്. ഇടയ്ക്ക് ഭാഗവത പാരായണത്തിന് അമ്മ പോകാറുണ്ടെന്നും ഇച്ചാപ്പി നേരത്തേ പറഞ്ഞിരുന്നു.

ഇച്ചാപ്പിയുടെ അധ്വാനത്തിന്റെ ഫലം കൊണ്ടല്ല തന്റെ അമ്മയുടെ അധ്വാനത്തിന്റെ ഫലമാണ് ആ വീട്. പതിനാറു വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് ആ വീട്. അമ്മ ഭാഗവത പാരായണത്തിന് ഒക്കെ പോകാറുണ്ട്. അങ്ങനെയുള്ള അധ്വാനത്തിന്റെ ഫലമാണ് ആ വീട്. ഒരിക്കലും എന്റെ അധ്വാനത്തിന്റെ ഫലം കൊണ്ടൊന്നും ആല്ല ഒരു വീട് ഇത്രയും ആയതെന്ന് ഇച്ചാപ്പി പറഞ്ഞിരുന്നു.

 

Advertisement