ഒരൊന്നൊന്നര നാടൻ കളർഫുൾ മാസ്സ്, മിന്നിച്ച് കുഞ്ഞിക്ക: ഒരു യമണ്ടൻ പ്രേമകഥ ആദ്യ പ്രതികരണങ്ങൾ

18

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖറിന്റേതായി ഒരു ചിത്രം കേരളത്തിൽ റിലീസിനെത്തിയിരിക്കുകയാണ്.

മലയാളത്തിലെ മുൻനിര കോമഡി താരങ്ങളെയടക്കം അണിനിരത്തി നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തിലെത്തിയ ഒരു യമണ്ടൻ പ്രേമകഥയാണ് റിലീസിനെത്തിയത്.

Advertisements

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ദുൽഖറിന്റെ വരവ് വെറുതെല്ലെന്നുള്ള സൂചനയാണ് സിനിമയെ കുറിച്ച് ആദ്യം വരുന്ന പ്രതികരണങ്ങൽ നിന്നും വ്യക്തമാവുന്നത്.

ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയിനറാണിതെന്ന സൂചന നൽകിയാണ് ഒരു യമണ്ടൻ പ്രേമകഥയുടെ ആദ്യ പ്രേക്ഷക പ്രതികരണം പുറത്തുവരുന്നത്.

ആദ്യ ഷോതുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ കൊല്ലത്ത് പടം കണ്ട ഒരു പ്രേക്ഷകന്റെ അഭിപ്രായം നാടൻ കളർഫുൾ മാസ്സ് എന്നാണ്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ കോമഡി എന്റർടെയിനറുകൾക്ക് തിരക്കഥ ഒരുക്കിയ വിഷ്ണു ഉണ്ണി കൃഷ്ണൻ, ബിബിൻ ജോർജ് കൂട്ടുകെട്ടിലാണ് ഒരു യമണ്ടൻ പ്രേമകഥയ്ക്ക് തിരക്കഥ ഒരുങ്ങിയത്.

ആദ്യ രണ്ട് സിനിമകൾ പോലെ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്ന് തന്നെയാണ് ചിത്രത്തിലുള്ളതും.

ഒരു ലോക്കൽ പെയിന്ററുടെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്. ദുൽഖറിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നതെല്ലാം കോമഡി താരങ്ങളാണെന്നുള്ളതാണ് അതിൽ പ്രധാന കാര്യം.

സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, സൗബിൻ ഷാഹിർ, ഹരീഷ് കണാരൻ, അശോകൻ, ഗ്രിഗറി, വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

കൗണ്ടർ കോമഡികളുടെ കാര്യത്തിലും അല്ലാതെയും മലയാളത്തിലെ ഏറ്റവും മികച്ച കോമഡി താരങ്ങളാണ് ഇവരെല്ലാം. നിഖില വിമൽ, സംയുക്ത മേനോൻ എന്നിവരാണ് നായികമാർ.

Advertisement