ഒരു ഫോണ്‍ കോള്‍; നാല് വര്‍ഷത്തെ ഡേറ്റിങ്; ഒടുവില്‍ സ്വകാര്യ ചടങ്ങില്‍ വിവാഹം; പൃഥ്വിരാജിനോട് അടുത്തത് പറഞ്ഞ് സുപ്രിയ മേനോന്‍

417

മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും ഒക്കെയാണ് പൃഥ്വിരാജ്. സിനിമയില്‍ സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ച പൃഥ്വിക്ക് എല്ലാ പിന്തുണയുമായി ഭാര്യ സുപ്രിയയുമുണ്ട്. സ്വന്തം കരിയര്‍ കുടുംബത്തിനും പൃഥ്വിക്കും വേണ്ടി ഉപേക്ഷിച്ച സുപ്രിയ പിന്നീട് സിനിമാ നിര്‍മ്മാതാവായാണ് അവതരിച്ചത്.

താന്‍ പിന്നിട്ട വഴികളെ കുറിച്ചും ജേണലിസം ഉപേക്ഷിച്ച് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തിയതും പൃഥ്വിയുമായി പ്രണയത്തിലായതുമെല്ലാം വിവരിക്കുകയാണ് ഇപ്പോള്‍ സുപ്രിയ. സുഹൃത്ത് നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ച് തുടങ്ങിയ ബന്ധമാണ് പൃഥ്വിരാജുമായിട്ട് എന്ന് പറയുകയാണ് സുപ്രിയ. ഇന്റര്‍ വ്യൂയവിന് വേണ്ടി വിളിച്ച് സൗഹൃദത്തിലായത് അല്ലെന്നും തന്റെ ഒരു പ്രോജക്ടിന്റെ ആവശ്യത്തിനായി വിവരങ്ങള്‍ ശേഖരിക്കാനാണ് പൃഥ്വിയെ ആദ്യമായി വിളിച്ചതെന്നും സുപ്രിയ പറയുന്നു.

Advertisements

ആദ്യമായി വിളിക്കുമ്പോള്‍ പൃഥ്വിയെന്ന നടനെ കുറിച്ചോ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചോ സുപ്രിയയ്ക്ക് വലിയ ധാരണയില്ലായിരുന്നു. പതിയെ സംസാരിച്ചാണ് ബന്ധം സ്ഥാപിച്ചത്. പതിയെ പതിയെ സുഹൃത്തുക്കളായി. പിന്നീട് ഡേറ്റിങ് ചെയ്തു. പിരിയാന്‍ കഴിയാത്ത ബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായി വന്നതോടെയാണ് വിവാഹത്തില്‍ എത്തിയതെന്ന് സുപ്രിയ പറയുന്നു.

ALSO READ- അന്ന് ശമ്പളം അഞ്ഞൂറ് രൂപ മാത്രം; ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് ചെന്നപ്പോള്‍ വീട്ടുകാര്‍ പരിഹസിച്ച് ഇറക്കിവിട്ടു: എംജി ശ്രീകുമാര്‍

അന്ന് താന്‍ വര്‍ക്ക് ചെയ്തിരുന്ന എന്‍ഡിടിവിയിലെ എഡിറ്റര്‍ മലയാള സിനിമയെക്കുറിച്ച് ഒരു അസൈന്‍മെന്റു ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചു. അതിന്റെ ആവശ്യത്തിനായാണ് പൃഥ്വിരാജിനെ ആദ്യമായി വിളിച്ചത്. അതും നമ്പര്‍ തന്നത് സഹപ്രവര്‍ത്തകയായിരുന്നു എന്നും സുപ്രിയ പറയുന്നു.

ഡേറ്റിങ് സമയത്താണ് ബിബിസിയില്‍ നിന്ന് എനിക്ക് ഒരു പുതിയ ബിസിനസ് പ്രോഗ്രാമിന്റെ അസൈന്റ്‌മെന്റു ലഭിച്ചത്. പിന്നീട് അവിടെ ജോലി ലഭിച്ചു. ഒരിക്കലും ബിസിനസ് ജേര്‍ണലിസത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത എനിക്ക് സമ്പദ്വ്യവസ്ഥയുടെയോ വിപണിയുടെയോ ഉയര്‍ച്ച താഴ്ചകളെകുറിച്ചോ ഒരു ബോധ്യവും ഇല്ലായിരുന്നു. ആദ്യ ദിവസം മുതല്‍ എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടി വരികയായിരുന്നു എന്നും സുപ്രിയ പറയുന്നു.

അതേസമയം, തന്റെ പ്രൊഫഷനല്‍ ജീവിതം മികച്ചരീതിയില്‍ മുന്നോട്ട് പോകവെയാണ് പ്രണയവും ദൃഢമായത്. നാലുവര്‍ഷത്തെ ഡേറ്റ് ചെയ്യലിന് ശേഷം പൃഥ്വിരാജും താനും ഈ ബന്ധം ഔദ്യോഗികമാക്കാനും വിവാഹിതരാകാനും തീരുമാനിക്കുകയായിരുന്നു.

ALSO READ-ഐശ്വര്യത്തിന്റെ നിറമായ പൊന്നിന്‍ മഞ്ഞയില്‍ ഒരുക്കിയ ലഹങ്ക അണിഞ്ഞ് മീനാക്ഷി ദിലീപ്; കാവ്യ പകര്‍ത്തിയ നവമി ദിനത്തിലെ ചിത്രങ്ങള്‍ വൈറല്‍!

വിവാഹത്തിന് ശേഷം ഒരുമിച്ചുണ്ടാകാനായി ജോലിയില്‍ നിന്ന് ആറ് മാസത്തെ അവധിയെടുത്തിരുന്നു. വളരെ സ്വകാര്യമായ ഒരു ചടങ്ങില്‍ ഞങ്ങള്‍ വിവാഹം കഴിച്ചു. കുറച്ച് മാസങ്ങള്‍ ശേഷം മുംബൈയിലേക്ക് തിരിച്ചുപോയി. പിന്നീട് പൃഥ്വിക്ക് ഒപ്പം നില്‍ക്കാന്‍ വേണ്ടി ഞാന്‍ കേരളത്തിലേക്ക് മടങ്ങി.

നാട്ടിലെത്തിയ ശേഷം ഒരു ലക്ഷ്യവുമില്ലായിരുന്നു. അതോടെ ചെറിയൊരു മാനേജ്‌മെന്റ് കോഴ്‌സ് ചെയ്തു. 2014ല്‍ മകള്‍ ജനിച്ചു. അമ്മയായതോടെ അതിന്റെ തിരക്കുകളില്‍ കുറച്ചുവര്‍ഷങ്ങള്‍ ചിലവഴിച്ചു. ആ കാലം എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു അത്. പിന്നീടാണ് സിനിമയോട് താല്‍പര്യം തോന്നിയത്.

ഇടക്കാലത്ത് ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിനെ കുറിച്ച് പൃഥ്വിയുമായി സംസാരിച്ചിരുന്നു. 2017 ല്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങാന്‍ തീരുമാനിച്ചു. ആദ്യ പ്രൊജക്റ്റിായി സോണി പിക്‌ചേഴ്സ് ഇന്റര്‍നാഷനലുമായി സഹകരിച്ച് നയന്‍ എന്ന ചിത്രമാണ് ചെയ്തത്. നയന്‍ അടിസ്ഥാനപരമായി വിജയമായിരുന്നില്ല, അത് കാലങ്ങള്‍ക്ക് മുന്നേ സഞ്ചരിച്ച ചിത്രമാണ്. പക്ഷേ നയന്‍ എന്നിലെ നിര്‍മാതാവിനെ കണ്ടെത്തിയ ചിത്രമാണെന്നാണ് സുപ്രിയ അഭിപ്രായപ്പെട്ടത്.

ആദ്യം എങ്ങനെ ഷൂട്ട് ആസൂത്രണം ചെയ്യാമെന്നും എക്‌സിക്യൂട്ട് ചെയ്യാമെന്നും എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ചെക്കുകളില്‍ ഒപ്പിടുന്ന ഒരാള്‍ മാത്രമല്ല, ശരിയായ സ്‌ക്രിപ്റ്റ് കണ്ടെത്തുന്നത് മുതല്‍ ലീഡ് കാസ്റ്റുചെയ്യുന്നത് വരെ, തുടക്കം മുതല്‍ ഒടുക്കം വരെ തന്റെ സമയം സിനിമയില്‍ നിക്ഷേപ്പിക്കേണ്ട ഒരാളാണ് നിര്‍മാതാവ് എന്ന് പതിയെ താന്‍ പഠിച്ചെടുത്തെന്നും സുപ്രിയ പറയുന്നു.

നയനു ശേഷം മലയാള ചിത്രങ്ങളുള്‍പ്പടെ വിതരണത്തിന് എത്തിച്ചു. കെജിഎഫ്, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളുടെ മലയാള വിതരണം ഞങ്ങള്‍ ചെയ്തു. ഇപ്പോള്‍ ആദ്യത്തെ ഹിന്ദി ചിത്രം ചെയ്യാന്‍ തയാറെടുക്കുകയാണെന്നും ഒടുവില്‍ ചെയ്ത ഗോള്‍ഡും റിലീസിന് ഒരുങ്ങുന്നിെന്നും സുപ്രിയ പറയുന്നു.

Advertisement