തീവണ്ടിക്കും ഒരു കുട്ടനാടന്‍ ബ്ലോഗിനും എട്ടിന്റെ പണികിട്ടി: ഞെട്ടി സിനിമാലോകം

39

പുതിയ മലയാളം-തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗ് ടൊവിനോ തോമസിന്റെ തീവണ്ടി എന്നീ ചിത്രങ്ങളാണ് തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇരുചിത്രങ്ങളുടേയും നിര്‍മ്മാതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി.

Advertisements

ഞായറാഴ്ച ഉച്ചയോടെയാണ് ഈ ചിത്രങ്ങള്‍ തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ് ദുബായില്‍ നിന്നാണ് അപ്ലോഡ് ചെയ്തതെന്നാണ് പ്രാഥമിക വിവരം.

നിര്‍മ്മതാക്കള്‍ നല്‍കിയ പരാതി ഡിജിപി ആന്റി പൈറസി സെല്ലിന് കൈമാറിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

സാമന്തയുടെ യൂടേണ്‍, വിജയ് ദേവരകൊണ്ടയുടെ ഗീതാഗോവിന്ദം, ശിവകാര്‍ത്തികേയന്‍ നായകനായ സീമാരാജ എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്‌സ് കഴിഞ്ഞദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു.

തമിഴ് സിനിമകള്‍ വ്യാപകമായി ചോര്‍ന്നിരുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിരുന്നു. എന്നാല്‍ മലയാളം ചിത്രങ്ങള്‍ ഇത്തരത്തില്‍ അധികം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ടു ചിത്രങ്ങള്‍ ചോര്‍ന്നത് കേരളത്തിലെ നിര്‍മ്മതാക്കളേയും ആശങ്കയിലാക്കിയിട്ടുണ്ട്.

Advertisement