ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇങ്ങനെ ഇഷ്ടം പിടിച്ചു പറ്റാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിൽ കൂടുതൽ എന്ത് വേണം; ചോദ്യമെറിഞ്ഞ് ആസിഫ് അലി; പിന്തുണച്ച് നിവിൻ പോളി

80

മലയാള സിനിമയിലെത്തി സ്വന്തമായി ഒരിടം ഉണ്ടാക്കി എടുത്ത മിന്നും യുവതാരങ്ങളാണ് ആസിഫ് അലിയും നിവിൻ പോളിയും. മലർവാടി ആർട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നിവിൻ പോളിയുടെ കരിയർ തന്നെ മാറ്റി മറിച്ചത് പ്രേമം സിനിമയായിരുന്നു. ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആസിഫ് അലിയാകട്ടെ വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ.്

ഇപ്പോഴിതാ ഇരുവരും ഏറെക്കാലത്തിന് ശേഷം വീണ്ടും ഒരുമിക്കുകയാണ് മഹാവീര്യർ എന്ന സിനിമയിലൂടെ. രണ്ടുപേരുടെ ജീവചരിത്രം നോക്കിയാൽ വലിയസിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ കടന്നു വന്നവരാണെന്ന് വ്യക്തമാകും. സ്വന്തം കഠിനധ്വാനത്തിലൂടെ നേടിയെടുത്ത ഈ സ്റ്റാർഡത്തിന് ഇരുവരും അർഹരാണ്.

Advertisements

അഭിനയം തുടങ്ങിയത് രണ്ടുപേരും ഏകദേശം ഒരേകാലത്ത് ആയതിനാൽ തന്നെ തുടക്കകാലത്ത് തന്നെ നിവിനും ആസിഫും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ മഹാവീര്യർ ആസിഫ് അലിയേയും നിവിൻ പോളിയേയും ഒരുമിപ്പിക്കുന്നത്.

ALSO READ- സിക്സ്ത് സെൻസ് ഉണ്ട് ലക്ഷ്മി പ്രിയയ്ക്ക് എന്ന് ഭർത്താവ് ജയേഷ്; പുറത്ത് നടന്ന മരണത്തെ കുറിച്ച് താനറിഞ്ഞെന്ന് നടി

എബ്രിഡ് ഷൈൻ ഒരുക്കുന്ന ഫാന്റസി ചിത്രമായ മഹാവീര്യർ ചിത്രത്തിന് പാൻഇന്ത്യ ലെവലിൽ തന്നെ ആരാധകർ കാത്തിരിപ്പിലാണ്. മഹാവീര്യർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറുമൊക്കെ പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളിലെത്തുക.

ഇതിനിടെ ഇപ്പോഴിതാ സിനിമയുടെ പ്രാമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയിൽ ആസിഫ് അലി പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.

‘ഒരുപാട് സന്തോഷം തോന്നുന്നു. നമ്മളെ കാണാൻ ആഗ്രഹിക്കുന്നവർ, നമ്മുടെ കൂടെസമയം ചെവവഴിക്കാൻ ആഗ്രഹിക്കുന്നവർ, നമ്മുടെ കൂടെ സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവരൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷം. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാൻ ഞങ്ങൾക്ക് രണ്ട് പേർക്കും പറ്റിയിട്ടുണ്ടെങ്കിൽ അതിൽ കൂടുതൽ ജീവിതത്തിൽ എന്താണ് വേണ്ടത്?” എന്നാണ് താരം ചോദിക്കുന്നത്. ഇന്ത്യൻ സിനിമക്ക് മുമ്പിൽ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യർ എന്നും ആസിഫ് അലി പറയുന്നുണ്ട്.മൂന്ന് വർഷത്തിന് ശേഷം തീയേറ്ററിലേക്ക് എത്തുന്ന നിവിൻ പോളി ചിത്രമാണ് മഹാവീര്യർ.

ALSO READ- ദിൽഷ പ്രണയത്തിലാണോ? ചിത്രത്തിലുള്ള ആ ചെറുപ്പക്കാരൻ ആരാണ്? റോബിനെ ഉപേക്ഷിച്ചത് ഈ യുവാവിന് വേണ്ടിയോ; സോഷ്യൽ മീഡിയ തിരയുന്ന സൂരജ് ഇതാ

‘എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാം ഇന്ത്യൻ സിനിമയിൽ നമുക്ക് പ്രസന്റ് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല സിനിമകളിലൊന്നാവും മഹാവീര്യർ,’- ആസിഫ് അലി പറഞ്ഞു.

തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യർ എന്നാണ് നിവിൻ പോളി ചിത്രത്തെ പറ്റി പറഞ്ഞത്.’ഞാനും ആസിഫും എട്ടൊമ്പത് വർഷത്തിന് ശേഷം ഒരു സിനിമ ചെയ്യുകയാണ്. ഷൈൻ ചേട്ടനുമായി മൂന്നാമത്തെ സിനിമയാണ്. പ്രേക്ഷകർക്ക് വേണ്ടി, തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യർ. ഏറ്റവും മികച്ച തിയേറ്റർ എക്‌സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകാൻ എന്നെ കൊണ്ടാവുന്ന രീതിയിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്,’-നിവിൻ പോളി പറയുന്നു.

മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിൻ പോളി നിർമ്മാണ പങ്കാളിയാണ്. പിഎസ് ഷംനാസാണ് മറ്റൊരു നിർമ്മാണ പങ്കാളി. ലാൽ, ലാലു അലക്‌സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Advertisement