‘ബെസ്റ്റ് ഫ്രണ്ട്സാണ് കീർത്തിയും പ്രണവും, പക്ഷെ എന്തെങ്കിലും പ്രശ്നം വന്നാൽ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണ്’; കല്യാണി പ്രിയദർശൻ

73

തെന്നിന്ത്യയിൽ തന്നെ ഏറെ തരംഗമുണ്ടാക്കുന്ന ക്യൂട്ട് നായികയാണ് കല്യാണി പ്രിയദർശൻ. കല്യാണിയുടെ അഭിനയത്തിന് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച സിനിമ കൂടിയായിരുന്നു ഹൃദയം. കല്യാണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൡ ഒരാളായ പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ നായകവേഷം ചെയ്തത്.

വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നിങ്ങനെ ഇതുവരെ റിലീസ് ചെയ്ത കല്യാണിയുടെ മലയാളം ചിത്രങ്ങളെല്ലാം തന്നെ ആരാധകരുടെ മനംകവർന്നതാണ്. 2017ൽ പുറത്തിറങ്ങിയ അഖിൽ അക്കിനേനിയുടെ തെലുങ്ക് സിനിമ ഹലോയിലൂടെയാണ് കല്യാണി നായികയായി അരങ്ങേറിയത്. പിന്നീട് സായ് തേജ് നായകനായ ചിത്രലഹരിയിലും കല്യാണി നായികയായി. ശേഷം തമിഴിലേക്ക് എത്തിയ താരം പതിയെ മലയാളത്തിലും കാലുറപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ മലയാള ചിത്രം തല്ലുമാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കല്യാണി പ്രിയദർശൻ. ടൊവിനോയാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്.

Advertisements

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ഓഗസ്റ്റ് 12ന് ആണ് തിയേറ്ററുകളിൽ എത്തുക. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണിത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമാണം. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

ALSO READ- ‘അന്നത്തെ പോലെ തന്നെ ഇന്നും’, ഒരു മാറ്റവുമില്ലാതെ നടി ഗോപിക; വർഷങ്ങൾക്ക് ശേഷം നാട്ടിൽ അവധി ആഘോഷിക്കുന്ന തിരക്കിൽ താരം!

ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുറത്തെത്തിയ പ്രൊമോഷണൽ മെറ്റീരിയലുകൾ എല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായ കല്യാണി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ സിനിമാ സുഹൃത്തുക്കളെ കുറിച്ച് ക്ലബ്ബ് എഫ്എമ്മിനോടാണ് താരം മനസ് തുറന്നത്.

ALSO READ- എല്ലാദിവസവും പിറന്നാളായിരുന്നുവെങ്കിൽ എന്നാഗ്രഹമുണ്ട്; എന്നാൽ വയസ് ചോദിച്ചാൽ ഞാൻ പറയില്ലെന്ന് അമൃത സുരേഷ്; കാരണത്തെ കുറിച്ച് താരം പറയുന്നതിങ്ങനെ

തന്റെ ബെസ്റ്റ് ഫ്രണ്ട്സ് കീർത്തി സുരേഷും പ്രണവ് മോഹൻലാലുമാണെന്നും പക്ഷെ ഒരു പ്രശ്നം വന്നാൽ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖർ സൽമാനെ ആണെന്നും കല്യാണി പറയുന്നു. ദുൽഖറിനൊപ്പം ഒരു സിനിമയെ ഇതുവരെ ചെയ്തിട്ടുള്ളൂവെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ‘കീർത്തി സുരേഷും പ്രണവ് മോഹൻലാലുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്.’

‘പക്ഷെ ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാൻ വിളിക്കുന്നതും ദുൽഖറിനെയാണ്. എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്.’

‘ഏത് പാതിരാത്രിയിലും വിളിക്കാം. പ്രണവുമായിട്ടാണ് ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയിട്ടുള്ളത്. കാരണം അവന്റെ കാരവനിൽ കയറി സാധനങ്ങൾ മോഷ്ടിക്കാറുണ്ട്’ കല്യാണി പ്രിയദർശൻ പറയുന്നതിങ്ങനെ.

Advertisement