സമൂഹത്തിന്റെ പറച്ചിലുകളും പഴികളും കേൾക്കാതെ മുന്നോട്ട് പോകുന്ന അമ്മമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ നടി അശ്വതി ശ്രീകാന്ത്. ഒരു അമ്മയുടെ ആദ്യത്തെ പരിഗണന എപ്പോഴും കുഞ്ഞിന് തന്നെയായിരിയ്ക്കും എന്നത് സംശയമില്ലാത്ത കാര്യമാണ് പ്രത്യേകിച്ചും പ്രസവിച്ച ഉടനെ, ആ സമയത്ത് എല്ലാ അമ്മമാരെയും അലട്ടുന്ന ചില പ്രധാനപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. കുഞ്ഞിന്റെ ആരോഗ്യവും മുലയൂട്ടുന്നതും പ്രസവശേഷം അമ്മയുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അങ്ങിനെ എല്ലാം വിഷയമാണ്. പക്ഷെ അതിനെക്കാളൊക്കെ വലിയ പ്രശ്നം സമൂഹത്തിന്റെ വിധിനിർണയം തന്നെയാണ്.
ഇപ്പോഴിതാ അത്തരം ചില പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിപ്പിയ്ക്കുന്ന പോസ്റ്റുമായാണ് അശ്വതി എത്തിയിരിയ്ക്കുന്നത്. ചിന്തിയ്ക്കുകയും ചിരിപ്പിയ്ക്കുകയും ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും എന്നും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം കൂടുതലും വീട്ടമ്മമാർക്കും, പുതിയ അമ്മ മാർക്കും ഉള്ള നല്ല നല്ല സന്ദേശങ്ങളാണ് നടി പങ്കുവയ്ക്കുന്നത്. അത്തരത്തിലുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വിഷയം.
ALSO READ
അർത്ഥവത്തായ ഒരു ഫോട്ടോയ്ക്കൊപ്പമാണ് മികച്ച ഒരു സന്ദേശം അശ്വതി കൈമാറിയത്. ഒരു കുഞ്ഞ് കുരങ്ങൻ കുട്ടിയെ കൈയ്യിൽ പിടിച്ച് തലയും ചൊറിഞ്ഞ് ഇരിക്കുന്ന കുരങ്ങ് പ്രതിമയ്ക്ക് മുന്നിൽ തന്റെ കുഞ്ഞിനൊപ്പം അതേ പോസിൽ നിന്ന് കൊണ്ട് ആണ് അശ്വതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആ അമ്മ കുരങ്ങിനോട് ആണ് അശ്വതി കുഞ്ഞിനെ കുറിച്ചും പ്രസവാനന്തര കാര്യങ്ങളെ കുറിച്ചും സംസാരിച്ചു എന്ന് പറയുന്നത്.
”മുലയൂട്ടുന്നതിനെ കുറിച്ചും, പ്രസവാനന്തരം ഉള്ള വയറിനെ കുറിച്ചും, ശരീരം വണ്ണം വയ്ക്കുന്നതിനെ കുറിച്ചും കുഞ്ഞിന്റെ ഉറക്കത്തിനെ കുറിച്ചും തുണി ഡയപ്പറിനെ കുറിച്ചും അങ്ങനെ പല പല കാര്യങ്ങളെ കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഞാനൊരു പെർഫക്ട് അമ്മയല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഞാനും എന്ന് ആ അമ്മയും (കുരങ്ങ്) പറഞ്ഞു. എനിക്ക് വിധികർത്താക്കളായി സമൂഹമുണ്ട് എന്ന് ഞാൻ പറഞ്ഞു. എനിക്ക് അങ്ങനെ ആരും ഇല്ല എന്ന് പറഞ്ഞ് അത് ചിരിച്ചുവത്രെ.
ALSO READ
ഒരു അമ്മ എന്ന നിലയിൽ നമ്മൾ പെർഫക്ട് ആകണം എന്നില്ല, പക്ഷെ എല്ലാ കാര്യത്തിലും ഏറ്റവും മികച്ചത് നൽകാൻ ശ്രമിയ്ക്കും. സമൂഹത്തിന്റെ വിധിനിർണയത്തെ പരിഗണിക്കാതെ തന്റെ കുഞ്ഞിന് വേണ്ടി തന്നാൽ കഴിയുന്നതെല്ലാം അഭിമാനത്തോടെ ചെയ്യുന്ന എല്ലാ അമ്മമാരെയും സ്നേഹത്തോടെ കെട്ടി പിടിയ്ക്കുന്നു’ എന്നാണ് അശ്വതിയുടെ പോസ്റ്റിലൂടെ പറയുന്നത്.
View this post on Instagram