മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ജയസൂര്യ. കോമഡി വേഷങ്ങളിലെ മിന്നും പ്രകടനമായിരുന്നു മുമ്പ് ജയസൂര്യ എന്നാൽ. എന്നാൽ പിന്നീട് കഥ മാറി. സീരിയസായ വേഷങ്ങൾ ചെയ്യുന്നതിലേക്ക് താരം വളർന്നിരിക്കുകയാണ്. ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവുമൊക്കെ നേടാൻ ജയസൂര്യയ്ക്ക് സാധിച്ചു.
ജയസൂര്യയുടേതായി പുറത്തിറങ്ങിയ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജൂൺ ലൂഥർ എന്ന ചിത്രം ഏറെ പ്രശംസയും ഇതിനിടെ സ്വന്തമാക്കിയിരുന്നു. ചിത്രം മേയ് 27ന് റിലീസായി ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. കുറ്റാന്വേഷണ കഥയായിരുന്നു ജോൺ ലൂഥർ. ചിത്രത്തിൽ കേൾവി ശക്തി കുറയുന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ജയസൂര്യ വേഷമിട്ടത്.
അതേസമയം, കൈനിറയെ ചിത്രങ്ങളാണ് ജയസൂര്യയുടേതായി വരാനിരിക്കുന്നത്. ഈശോ, എന്താടാ സജി, റൈറ്റർ, ആട് 3, കത്തനാർ, തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രമായ കത്തനാർ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണ്. സൂപ്പർ ഹിറ്റായി മാറിയ ആട് ടുവിന്റെ മൂന്നാം ഭാഗത്തിനായും ആരാധകർ കാത്തിരിക്കുകയാണ്. ജയസൂര്യ ഏകദേശം നൂറോളം സിനിമകളിലാണ് അഭിനയിച്ചത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നായകനായും വില്ലനായും താരം തിളങ്ങുകയാണ് .
നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിലും തിരക്കിലായ താരം എങ്കിലും ആരാധകർക്കായി സമയം മാറ്റിവെയ്ക്കുന്നതും ആരാധകരോട് സ്‌നേഹത്തോടെ ഇടപെടുന്നതും എപ്പോഴും പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ആരാധകനോടൊപ്പമുള്ള പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വാറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യ സരിതയ്‌ക്കൊപ്പം കൽപ്പാത്തിയിലൂടെ യാത്ര ചെയ്യുമ്പോൾ തന്നെ തേടിയെത്തിയ കുട്ടിയെ ചേർത്തു പിടിച്ചിരിക്കുകയാണ് ജയസൂര്യ.
താരത്തോട് ‘ചേട്ടാ എന്നെ ഓർമ്മയുണ്ടോ’ എന്ന ആ കുട്ടിയുടെ നിഷ്‌കളങ്കമായ ചോദ്യത്തിന് മറുപടിയായി നിന്നെ എങ്ങനെ മറക്കാൻ ആണെന്നും നീ വളർന്ന് സുന്ദരൻ ആയല്ലോ നിനക്ക് സുഖമല്ലേ എന്നൊക്കെയാണ് താരം ആരാധകനെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിക്കുന്നത്.
ജയസൂര്യയുടെ സ്‌നേഹത്തിൽ മതി മറന്ന് കെട്ടിപ്പിടിച്ച് മുഖം പൊത്തി കരയുന്ന കുട്ടിയെ സമാധാനിപ്പിക്കുമ്പോൾ താരത്തിന്റെയും ഭാര്യയുടേയും ചുറ്റും താരത്തെ കാണാനായി കൂടി നിന്നവരുടേയും കണ്ണുകൾ നിറയുകയായിരുന്നു.
അതേസമയം, ജയസൂര്യ ഈ കുട്ടിയെ ആദ്യം കണ്ടത് മൂന്നു വർഷങ്ങൾക്കു മുൻപാണ്. തന്നെ മറക്കാതെ തന്റെ അടുത്തേക്ക് എത്തിയ കുട്ടിയെ അന്നത്തെ അതേ സ്‌നേഹത്തോടെ തന്നെ ജയസൂര്യയും ചേർത്ത് നിർത്തുകയായിരുന്നു. തന്റെ പ്രേക്ഷകരെ സ്വന്തം എന്ന പോലെ തന്നെ ചേർത്തു പിടിക്കുന്ന താരത്തിന് നിരവധി ആരാധകരുമുണ്ട്.
ജയേട്ടാ എന്ന് സ്‌നേഹത്തോടെ വിളിച്ച് അരികിലെത്തുന്ന ഒരു ആരാധകരെയും താരം മൈൻഡ് ചെയാതെയോ സുഖവിവരങ്ങൾ അന്വേഷിക്കാതെയോ ജയസൂര്യ കൈവിടാറില്ല. അഹങ്കാരമോ ധിക്കാരമോ തളക്കനമോ ലവലേശം ഇല്ലാത്ത ഒരു സാധാരണക്കാരനായ മനുഷ്യനാണ് പ്രിയപ്പെട്ട താരമായ ജയസൂര്യയെന്ന് ആരാധകർ പറയുന്നു.