മലയാള സിനിമയിൽ ഇപ്പോൾ പ്രേക്ഷക മനസ്സിൽ ഇടം നേടിയ യുവനടിയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ശ്രദ്ധ നേടാൻ മമിതയ്ക്കായി. അസാധ്യ സ്‌ക്രീൻ പ്രസൻസുള്ള താരമാണ് മമിത എന്നാണ് ആരാധകർ പറയുന്നത്. ഖോ ഖോ, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈയ്യടുത്തിറങ്ങിയ സൂപ്പർ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു. സൂപ്പർ ശരണ്യയിലെ കഥാപാത്രത്തെ സൂപ്പർ സോന എന്നാണ് ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ തമിഴിലേക്കും ചുവടുവെക്കുകയാണ് മമിത.
ഓപ്പറേഷൻ ജാവയിലെ മമിതയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ റിലീസിന് ശേഷമായിരുന്നു മമിത കോളേജിലേക്ക് എത്തുന്നത്. കോളേജ് ജീവിതത്തിലെ ആദ്യ ദിവസം താൻ നേരിടേണ്ടി വന്ന റാഗിംങിനെക്കുറിച്ച് ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ് മമിത. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമിത. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ALSO READ
മലയാള സിനിമയിൽ ചരിത്രം കുറിയ്ക്കാൻ വരവറിയിച്ച് സേതുരാമയ്യർ ; ത്രില്ലടിച്ച് ആരാധകർ
”എസ്.എച്ച് കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റ് ഇയറാണ്. കേളേജിൽ എത്തിയ ഫസ്റ്റ് ഡേ തന്നെ അവർ അവിടെ പിടിച്ചുനിർത്തി. താനല്ലേ ഈ സിനിമയ്ക്ക് അകത്തൊക്കെ ഉള്ളതെന്ന് ചോദിച്ചു. ആ അതെ എന്ന് പറഞ്ഞു. ഏത് സിനിമയിൽ ആണെന്ന് ചോദിച്ചു. ഓപ്പറേഷൻ ജാവയിലാണെന്ന് പറഞ്ഞു. ഓപ്പറേഷൻ ജാവയ്ക്ക് അകത്ത് എവിടെയാണെന്നായി അവർ. ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലു ചേട്ടന്റെ പെയർ ആയിട്ടുള്ള അൽഫോൺസ ആയിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു.
അതേതോ വലിയ കൊച്ചല്ലേ അത് താനല്ലല്ലോ തന്റെ മാസ്‌ക് ഒന്ന് മാറ്റിക്കേ എന്ന് പറഞ്ഞു. അവസാനം ഞാൻ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്ത് കാണിച്ചുകൊടുത്തു. ദേ ചേട്ടാ ഞാൻ തന്നെയാണെന്ന് പറഞ്ഞു. ഇത് നീയാണോ എന്ന് ചോദിച്ചു. എന്നാൽ രണ്ട് സിനിമ ഡയലോഗ് പറയെന്ന് പറഞ്ഞു. ഞാൻ സവാരി ഗിരി ഗിരിയൊക്കെ പറഞ്ഞ് തടിതപ്പി” എന്നാണ് മമിത പറയുന്നത്.
സൂപ്പർ ശരണ്യയിൽ അനശ്വര രാജൻ അവതരിപ്പിച്ച ശരണ്യയുടെ അടുത്ത സുഹൃത്തായ സോനയുടെ വേഷത്തിലാണ് മമിത എത്തിയത്. സൂപ്പർ ശരണ്യയിലെ പെൺ സൗഹൃദം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഗേൾസ് ഗ്യാങ് എന്നത് സിനിമയിൽ പൊതുവെ കാണാത്ത ഒന്നാണെന്നും സൂപ്പർ ശരണ്യയിലെ ഗേൾസ് ഗ്യാങ് അടിപൊളിയാണെന്നുമായിരുന്നു ആരാധകരുടെ അഭിപ്രായം. ഇതുപോലൊരു സൗഹൃദവലയം തനിക്കുമുണ്ടായിരുന്നുവെന്നാണ് മമിത പറയുന്നത്. എനിക്ക് ഞാനായി അവരുടെ മുന്നിൽ നിൽക്കാം. ചെറിയ ഗ്രൂപ്പാണ്. എന്നാൽ സൂപ്പർ ശരണ്യയിലെ പോലെ തങ്ങളുടെ ഗ്രൂപ്പിന് അങ്ങനെ പേരൊന്നും ഇല്ലായിരുന്നുവെന്നും മമിത പറയുന്നത്.
ALSO READ
അതുപോലെ പ്ലസ് ടു പഠിക്കുമ്പോൾ ഞങ്ങൾ മൂന്ന് പേർ ഉണ്ടായിരുന്നു. എവിടെ പോയാലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ത്രിമൂർത്തികൾ എന്നായിരുന്നു ഞങ്ങളെ ടീച്ചർമാർ വിളിച്ചിരുന്നത്” എന്നും മമിത പറയുന്നു. അതേസമയം ചിത്രത്തിലെ സോന എന്ന കഥാപാത്രവും തന്റെ സ്വഭാവവുമായി പ്രത്യേകിച്ച് സാമ്യമൊന്നും ഇല്ലെന്നും മമിത പറയുന്നുണ്ട്. സോന ഒപ്പീനിയേറ്റഡ് ആണ്. പക്ഷേ ഞാൻ അങ്ങനെയല്ലെന്നാണ് സോന പറയുന്നത്. താൻ അങ്ങനെ പൊട്ടിത്തെറിക്കാറൊന്നുമില്ല. പുതിതയായിട്ട് കാണുന്ന ആളുകളോട് ദേഷ്യപ്പെടാനൊന്നും എനിക്ക് പറ്റില്ലെന്നാണ് മമിത പറയുന്നത്.
ഇപ്പോഴിതാ തമിഴിലേക്ക് എത്തുകയാണ് മമിത ബൈജു. സൂപ്പർ താരം സൂര്യയുടെ പുതിയ ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും താരമാണ് മമിത. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഫോർ ആണ് മലയാളത്തിൽ പുറത്തിറങ്ങാനുള്ള മമിതയുടെ ഏറ്റവും പുതിയ ചിത്രം.