എവിടെ എങ്കിലും ഒന്ന് ഇരുന്നാൽ മതി! ഒന്നിനോടും ഒരു താത്പര്യമില്ല; എനിക്ക് വീട്ടിൽ പോവാനും തോന്നുന്നു, മഷുവിന്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

654

രണ്ട് കെട്ടി സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ബഷീർ ബഷി പ്രേക്ഷകരുടെ ഇഷ്ട വ്ളോഗറാണ്. ബഷീറിന്റെ രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. അടുത്തിടെയാണ് താരത്തിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുണ്ടെന്നുള്ള കാര്യം കുടുംബം ആരാധകരുമായി പങ്കുവെച്ചത്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറയാണ് ഗർഭം ധരിച്ചത്.

ഇതോടെ ഇവരുടെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഒരുപറ്റം ആരാധകർ. എന്നാൽ ബഷീർ ബഷി പങ്കുവെച്ച പുത്തൻ വീഡിയോ ആരാധകർക്ക് സമ്മാനിക്കുന്നത് വേദനയാണ്. കാരണമാകട്ടെ, ഗർഭിണിയായ മഷൂറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മഷൂറയ്‌ക്കൊപ്പം ആശുപത്രിയിൽ ഇരിക്കുന്ന വീഡിയോ ആണ് ബഷീർ പങ്കുവെച്ചത്. അന്ന് മരുന്ന് വാങ്ങിയതിന്റെയും മഷുവിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും പറഞ്ഞുകൊണ്ടുള്ള പുതിയ വീഡിയോ ആണ് ബഷീർ ബഷി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

Advertisements

‘മരുന്നൊക്കെ കഴിച്ച് റെസ്റ്റൊക്കെ എടുത്തപ്പോൾ അസുഖം മാറി വരുന്നുണ്ട് . എന്നാലു ഭയങ്കര മൂഡ് ഓഫാണ് ഇപ്പോൾ. ഒന്നിനോടും ഒരു താത്പര്യമില്ലാത്തതുപോലെ. എവിടെയെങ്കിലും ഒന്ന് കിടന്നുറങ്ങാൻ ആണ് നോക്കുന്നത്, മടിയും ഉണ്ട്, ഇടക്ക് വീട്ടിലൊക്കെ പോകാനും തോന്നി. പ്രഗ്‌നന്റ് പീരീഡിൽ ഇങ്ങനെയൊക്കെ വരുന്നതാരിക്കും. പിന്നെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തിട്ട് രണ്ട് മൂന്ന് ദിവസമായി . ചിലപ്പോൾ അതുകൊണ്ട് മൂഡ് ഓഫാകാറുണ്ട് ഞാൻ. അതും ആകാം കാരണം. എന്തായാലും ഞാൻ വീഡിയോസുമായി പഴയതുപോലെ നിങ്ങളുടെ അടുത്തേക്ക് വരും’, മഷൂറ പറഞ്ഞു.

ALSO READ- വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ഇനി ആ വേഷം മഞ്ജു വാര്യർക്ക് കൊടുക്കില്ല: തുറന്നടിച്ച് പ്രമുഖ തിരക്കഥാകൃത്ത്

മഷുവിന്റെ വിശേഷം പങ്കുവെച്ച ശേഷം നേരെ സുഹാനയുടെ അടുത്തേക്ക് പോയി വിശേഷങ്ങൾ ചോദിച്ചറിയുന്നുണ്ട്്. പുതിയ വ്‌ലോഗ് ചെയ്തതിന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചു. ഇനിയും വീഡിയോസ് ചെയ്യണമെന്ന് സോനുവിനോട് പറയുന്നുണ്ട്. പിന്നീട് ഡയറ്റുമായി ബന്ധപ്പെട്ട് സോനുവിനെ കളിയാക്കുകയും ചെയ്തു. സോനു മീൻ ഫ്രൈ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. മഷൂറയും കിച്ചണിൽ ഉണ്ടായിരുന്നു.

മഷുവാണ് ആദ്യമേ 1 മല്യൺ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയത്. ബഷിയും സോനും അതിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും ബഷിയും സോനുവും പറയുന്നുണ്ട്. ആദ്യ മാസത്തിലെ പ്രഗ്‌നൻസി പിരീഡിലെ കാര്യങ്ങളെക്കുറിച്ച് വീഡിയോ ചെയ്യുന്നുണ്ടെന്നും മഷു പറഞ്ഞു.

ALSO READ- ഭർത്താവ് ആഞ്ജനേയന് ഒപ്പം അതീവ സന്തോഷവതി ആയി നടി അനന്യ, വീട്ടുകാരുമായുള്ള പിണക്കം ഒക്കെ തീർന്നോ എന്ന ആരാധകർ

മഷുവിന്റെ സുഖവിവരങ്ങൾ പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണെങ്കിലും സോനുവിന്റെ വ്‌ലോഗിനെക്കുറിച്ചാണ് കൂടുതലും കമന്റ് ചെയ്തത്. സുഹാന ഇത്ത എല്ലാ ദിവസവും വീഡിയോ ചെയ്യണം, വേഗം 1 മില്യൺ ആകട്ടെ. ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട്. എല്ലാവരും നല്ല സന്തോഷമായിട്ടാണ് ഇരിക്കുന്നത്, ഇതു പോലെ ആവട്ടെ എന്നും എപ്പോഴും. മഷു മൂഡ് ഓഫ് ഒക്കെ മാറ്റി വെച്ച് ആക്ടിവായി പുതിയ വീഡിയോ ഇടു. സോനുവിന്റെ വീഡിയോയ്ക്കും വെയ്റ്റിംഗ് ആണെന്നാണ് ഒരു ആരാധികയുടെ കമന്റ്.

Advertisement