മലയാളത്തിൽ മാത്രമല്ല തമിഴിലുമായി ധാരാളം ആരാധകരുള്ള താരമാണ് നിവിൻ പോളി. റിന്നയാണ് നിവിന്റെ ഭാര്യ. കോളേജ് കാലം മുതൽ നിവിനൊപ്പമുള്ള കൂട്ടുകാരി കൂടിയാണ് റിന്ന. ഇരുവരും ഒന്നായതിന്റെ പതിനൊന്നാം വാർഷികമാണ് ഇന്ന്. ഭാര്യയ്ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചു കൊണ്ടാണ് താരം ഇത്തവണ പ്രിയതമയ്ക്ക് ആശംസകളറിയിച്ചിരിക്കുന്നത്.
ഇരുവരുടെയും പ്രണയവിവാഹമായിരുന്നുവെന്നും ഏറെക്കാലം പ്രണയിച്ച ശേഷമാണ് ഇവർ വിവാഹിതരായതെന്നുമൊക്കെ താരം നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
ALSO READ
റിന്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് നിവിൻ കുറിച്ചത് ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു എന്നാണ്. നിരവധി താരങ്ങളാണ് നിവിനും പ്രിയതമയ്ക്കും ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഫർഹാൻ ഫാസിൽ, ഗ്രേസ് ആന്റണി തുടങ്ങിയവരൊക്കെ കമന്റുകളിലൂടെ ആശംസ കുറിച്ചിട്ടുണ്ട്. താരങ്ങൾക്കൊപ്പം നിവിന്റെ വലിയ ആരാധകരും താരത്തിനും ഭാര്യയ്ക്കും ആശംസയുമായി എത്തിയിട്ടുണ്ട്.
നിവിനും റിന്നയും തമ്മിൽ ഫിസാറ്റിൽ എൻജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ്. 2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്. ഈ ദമ്പതികൾക്ക് ദാവീദ്, റോസ് ട്രീസ എന്നീ പേരുകളുള്ള രണ്ടു കുഞ്ഞുങ്ങളാണുള്ളത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് താരം വളരെ കുറച്ച് സമയം കൊണ്ട് മലയാളസിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. പിന്നാലെ തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖായൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
ALSO READ
നിവിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ യുവാക്കളുടെ പ്രിയപ്പെട്ട ചിത്രങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്. നിവിൻ എന്ന യുവതാരത്തെ സംബന്ധിച്ചിടത്തോളം വളരെ ചുരുങ്ങിയ കാലയളവിൽ പ്രമുഖ സംവിധായകരുടെയെല്ലാം ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് വലിയ സൗഭാഗ്യമാണെന്നാണ് ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യാന്തര ചലത്തിൽ വരെ ശ്രദ്ധ നേടിയ ‘മൂത്തോൻ’ എന്ന ചിത്രത്തിലെ നിവിന്റെ അഭിനയം വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇനി നിവിന്റേതായി റിലീസിന് എത്താനുള്ളത് തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷൽ എന്നീ ചിത്രങ്ങളാണ്.