കഥയും കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്‌മെന്റാണ്; തുടക്കം മുകൽ ഈ സമയം വരെയും എനിക്ക് ലഭിച്ചിട്ടുള്ളത് മോശം അനുഭവങ്ങൾ; തുറന്ന് പറഞ്ഞ് മഹിമ

776

പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മഹിമ. സ്വതസിദ്ധമായ അഭിനയശൈലിക്കൊണ്ട് ആരാധകരെ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ മഹിമയുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുടക്കം മുതൽ ഈ നിമിഷം വരെയും മോശമായ അനുഭവങ്ങളാണ് തനിക്ക് ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായതെന്നാണ് മഹിമ പറയുന്നത്.

മഹിമയുടെ വാക്കുകൾ ഇങ്ങനെ:’ മെഗാ സീരിയലുകളും, സിനിമകളും എല്ലാം ഞാൻ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ വലിയ സിനിമകൾ ഒന്നും വന്നില്ല. ഓഫറുകൾ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും, പെയ്മന്റ്നെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്മെന്റാണ്. സിനിമ ചെയ്യാം, അഡ്ജസ്റ്റ്മെന്റിന് താത്പര്യം ഇല്ല എന്ന് പറഞ്ഞാൽ പിന്നെ നമ്മളോട് ശത്രുക്കളെ പോലെ പെരുമാറും. അമ്മ, അച്ഛൻ ബന്ധം എന്താണെന്ന് പോലും അറിയില്ല.

Advertisements

Also Read
ബോളിവുഡിൽ പിടിച്ച് നില്ക്കാൻ സിംഗിൾ ആയിരിക്കണം; എന്നെ തകർത്തത് ആ രണ്ട് ബന്ധങ്ങളാണ്; അമീഷ പട്ടേൽ

സംവിധായകൻ സ്വന്തം ഭാര്യയെ കുറിച്ച് അശ്ലീല കമന്റുകൾ പറഞ്ഞ് ചിരിക്കുന്നു, അത് കേട്ട് കൊണ്ട് അസിസ്റ്റൻസ് നിൽക്കുന്നു. ഇത് ലൊക്കേഷനിൽ സ്ഥിരം ആണ്. ജോലി കഴിഞ്ഞ് നമ്മളെ കൊണ്ടു വിടുമ്പോൾ കാറിലിരുന്നും ഇതേ അശ്ലീലം കേൾക്കണം. അവസാനം അത് ഒന്ന് മാറ്റി തരാനായി ഞാൻ പറഞ്ഞു. അത് വലിയ പ്രശ്‌നമം ആയി. 15 ദിവസം എന്ന് പറഞ്ഞ സീരിയലിൽ നിന്നും രണ്ട് ദിവസം കൊണ്ട് എന്നെ പുറത്താക്കി- മഹിമ പറഞ്ഞു.

എനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നത് മൂന്ന് തരത്തിലാണ്. ഒന്ന് ഫോൾകോളിലൂടെ തന്നെ പോവും, രണ്ട് പ്രൊഡക്ഷൻ കൺട്രോളറിലൂടെയും. എന്നിട്ട് സംവിധായകനോട് പറയും വിളിച്ചിട്ട് കിട്ടിയില്ല. അതോണ്ട് ആ വേഷം വേറെ ആർക്കെങ്കിലും നലികിയെന്ന്. കൂടെ അഭിനയിക്കുന്ന നായികമാർ തന്നെ പാര വെക്കുന്നതാണ് മൂന്നാമത്തെ കാര്യം. കാര്യങ്ങളോട് അപ്പോൾ തന്നെ പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. അത്കൊണ്ട് ഞാൻ അഹങ്കാരിയാണെന്ന പട്ടം കിട്ടി കഴിഞ്ഞു. സ്വന്തം വ്യക്തിത്വം പണയപ്പെടുത്തി ഒരു കാര്യവും നേടി എടുക്കരുതെന്നാണ് അച്ഛനും, അമ്മയും പഠിപ്പിച്ചിട്ടുള്ളത്. അത് കാരണം എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടും.

Also Read
മാഫിയ വരുന്നത് പോലെയാണ് മണി സെറ്റിലേക്ക് വരിക; എല്ലാവരും കൂടി ഒരുമിച്ചാണ് കിടക്കുക; മണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ച് ശ്രീകണ്ഠൻ

പരസ്യ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മഹിമയുടെ സിനിമാ പ്രവേശനം. കന്മദം ആണ് നടിയുടെ ആദ്യ ചിത്രം. അച്ഛന്റെ സുഹൃത്ത് വഴിയാണ് സിനിമയിൽ പ്രവേശനം നേടിയെടുത്തത്. എന്റെ ടെലിഫിലിം കണ്ടിട്ടാണ് കന്മദം എന്ന ചിത്രത്തിലേക്ക് സംവിധായകൻ വിളിക്കുന്നത്.

Advertisement