അഭിനയം അറിയാത്തവര്‍ക്ക് വരെ ചാന്‍സ് കൊടുക്കുന്ന ആളാണ് പിന്നെയാ ഇത്; അനീഷ് ജി മേനോനെ ചീത്ത വിളിച്ച ആള്‍ താനല്ലെന്ന് ഒമര്‍ ലുലു

46

സഹനടനായി എത്തി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന താരമാണ് അനീഷ് ജി മേനോന്‍. ഇതിനോടകം നിരവധി കഥാപാത്രങ്ങളെ അനീഷ് അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനീഷ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖം ചര്‍ച്ചയായിരുന്നു.

Advertisements

സിനിമ ജീവിതത്തിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് താന്‍ അപമാനിക്കപ്പെട്ട ആ നിമിഷത്തെക്കുറിച്ച് കൂടി താം തുറന്നു പറഞ്ഞത്. ചില ആളുകള്‍ നമ്മളെ അവോയ്ഡ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനീഷിന്റെ വാക്കുകള്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ സിനിമ ഹിറ്റായി നില്‍ക്കുന്ന സമയമാണിത്.

ഞാന്‍ ദൃശ്യമൊക്കെ ചെയ്തു വലിയ സ്വീകാര്യത ഒക്കെ ലഭിച്ചിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ പോയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ആര് പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹം ആദ്യം ചോദിച്ചത്. പിന്നെ മോശം വാക്ക് ഉപയോഗിച്ചു. ഞാന്‍ വളരെ സങ്കടത്തോടെ അവിടെ നിന്നിറങ്ങി നടന്‍ പറഞ്ഞു.

നടന്റെ ഈ വീഡിയോ വൈറലായതോടെ അനീഷ് ഉദ്ദേശിച്ചത് സംവിധായകന്‍ ഒമര്‍ ലുലുവിനെ ആണെന്ന് ചിലര്‍ പറഞ്ഞു. ഇതേ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടന്നതോടെ ആ സംവിധായകന്‍ താനല്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

‘സിനിമയില്‍ അവസരം ചോദിച്ച് പോയ അനീഷ് ജി മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനാണെന്ന ടാഗുകള്‍ കണ്ടു. അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയില്‍ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍. ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്ത് എന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴക്കരുത്…’, എന്നായിരുന്നു ഒമര്‍ ലുലു കുറിച്ചത്.

also read
എന്നെ സ്‌നേഹിച്ചതിനും പിന്തുണച്ചതിനും നന്ദി; സീരിയല്‍ നിന്നും പിന്മാറി ജിസ്മി , കാരണം ഇതാണ്
അനീഷ് ഇതില്‍ പ്രതികരിച്ചിട്ടില്ല. ഒമര്‍ ലുലുവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സംവിധായകനെ പിന്തുണച്ചും വളരെ രസകരമായും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അഭിനയം അറിയാത്തവര്‍ക്ക് ഒക്കെ ചാന്‍സ് കൊടുക്കുന്ന ആളാണെന്ന് കൂടി പറ ഒമര്‍ ഇക്ക അല്ല പിന്നെ , എന്നൊക്കെയുള്ള കമന്റാണ് വരുന്നത്.

Advertisement