ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു അഡാറ് ലവ്’ ഫെബ്രുവരി 14നു റിലീസ് ചെയ്യുകയാണ്.
ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ഗാനത്തിലെ കണ്ണിറുക്കല്‍ കൊണ്ട് താരമായ നടി, പ്രിയ പ്രകാശ് വാര്യര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളില്‍ ഒരാള്‍.
നിര്‍മാതാവിനോട് ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വളരെ വൈകി ആണ് റിലീസ് ചെയ്യുന്നതെന്ന് ഒമര്‍ പറയുന്നു.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രിയ അഹങ്കാരി ആണോ എന്നുള്ള ചോദ്യത്തിന് ഒമര്‍ നല്‍കിയ മറുപടി വൈറലാവുകയാണ്.
പ്രിയ അഹങ്കാരിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ദുഃഖം തോന്നിയോ എന്നായിരുന്നു ചോദ്യം.
അവതാരകന്റെ ചോദ്യത്തിന് ഒമര്‍ മറുപടി നല്‍കിയത് ഇങ്ങനെ: നെഗറ്റീവ് എന്തുവന്നാലും വേദനിക്കും. നല്ല വാര്‍ത്ത വന്നാല്‍ സന്തോഷിക്കും.
ഒറ്റ രാത്രികൊണ്ട് വലിയ സെലിബ്രിറ്റിയായി മാറുമ്ബോള്‍ അങ്ങനെ സംഭവിക്കും. അതിന്റെ നെഗറ്റീവ് സൈഡുമുണ്ട്. ചെറിയ കുട്ടികളല്ലേ.
അവര്‍ക്ക് അതിന്റേതായ പക്വതക്കുറവുമുണ്ടാകാം. അതുപോലെ തന്നെ തന്റെ ചിത്രത്തില്‍ അഭിനയിച്ച കുട്ടിക്ക് റിലീസിന് മുന്നേ 2 ചിത്രങ്ങള്‍ കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും ഒമര്‍ ലുലു അഭിപ്രയപ്പെട്ടു.