മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലെ ഐറ്റം ഡാൻസിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.
സ്ത്രീവിരുദ്ധ സിനിമകളിൽ അഭിമനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജ് സംവിധായകനായപ്പോൾ നിലപാട് മാറ്റിയെന്നാണ് വിമർശനം.
ഇതിനോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് താരം രംഗത്ത് വന്നിരുന്നു.ഡാൻസ് ബാറിൽ പിന്നെ ഓട്ടൻതുള്ളൽ ചിത്രീകരിക്കാൻ പറ്റുമോ എന്നായിരുന്നു പൃഥ്വിയുടെ മറുപടി.
എന്നാൽ ഇതിന് പിന്നാലെ പൃഥ്വിരാജിനെ പരിഹസിക്കുന്ന തരത്തിൽ ട്രോളുമായി രംഗത്തെത്തിയിരിക്കുയാണ് സംവിധായകൻ ഒമർ ലുലു.
ഒരുപാട് ചർച്ചയ്ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്.
ഇനി ആ സമയത്ത് ആരും കാലുമാറരുത്’ എന്നാണ് ഒമറിന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയാണ് ഒമർലുലു പരിഹാസവുമായി രംഗത്തെത്തിയത്.