പ്രിയ വാര്യര്‍ വളരെ ബോള്‍ഡായി ചെയ്തു, പക്ഷേ റോഷന്‍; ഒമര്‍ ലുലുവിന്റെ വെളിപ്പെടുത്തല്‍

34

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. പ്രഖ്യാപനവും ഗാനവുമൊക്കെയായി ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ നായികയായ പ്രിയ വാര്യര്‍ ലോകപ്രശസ്തി നേടി.

Advertisements

മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഗാനത്തിലെ ഒരു കണ്ണിറുക്കല്‍ രംഗമായിരുന്നു പ്രിയയെ പ്രശസ്തയാക്കിയത്. ഇതിന്‍റെ തുടര്‍ച്ചയായി ബോളീവുഡില്‍ വരെ പ്രിയ എത്തിനില്‍ക്കുകയാണ്. വിവാദങ്ങളും ഗാനത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു.

ഒടുവില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഫെബ്രുവരി 14 പ്രണയദിനത്തില്‍ തന്നെ നാല് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ചെറിയ ഒരു തമാശ ചിത്രമാണ് അഡാറ് ലവ് എന്നു പറയുന്ന സംവിധായകന്‍ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചു.

പടത്തിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ടീസറിലെ പ്രിയ വാര്യരുടെ ലിപ് ലോക്ക് രംഗവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ലിപ്‍ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടതെന്നും ഒമര്‍ പറഞ്ഞു. പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല്‍ മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു.

യൂട്യൂബില്‍ ലൈക്കിനേക്കാളേറെ ഡിസ്‍ലൈക്കുകളായിരുന്നു വീഡിയോക്ക് ലഭിച്ചത്. നേരത്തെ ചിത്രത്തിലെ രണ്ടാമതായി പുറത്തിറങ്ങിയ ഗാനത്തിനും സമാന അനുഭവമായിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തെ ബാധിക്കില്ലെന്ന് സംവിധായകന്‍ പറയുന്നു.

സാമൂഹികമാധ്യമങ്ങളില്‍ ഒരു ട്രെന്റിനനുസിരച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതൊരു താല്‍ക്കാലിക ആഘോഷിക്കല്‍ മാത്രമാണെന്നും സിനിമയെ രണ്ട് കൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഒമര്‍ പറയുന്നു. ചിത്രത്തില്‍ മണിച്ചേട്ടനായി അഞ്ച് മിനുട്ട് ട്രിബ്യൂട്ട് ഒരുക്കിയിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം. തെലുങ്കില്‍ ശ്രീദേവിക്കായാണ് ഗാനമൊരുക്കിയിരിക്കുന്നതെന്നും ഒമര്‍ പറഞ്ഞു.

Advertisement