അഡാറ് ലവ് എന്ന മലയാള ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് ഈ ചിത്രങ്ങള്‍ക്ക് ശേഷമായിരുന്നു അഡാര്‍ ലവുമായി അദ്ദേഹമെത്തിയത്.
നല്ല സമയമാണ് ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ് ഒമര്‍ലുലു. ചിത്രത്തിന്റെ പ്രൊമോഷനിടെ ഒമര്‍ ലുലു പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.
മലയാളത്തിലെ തന്റെ ഇഷ്ടതാരത്തെക്കുറിച്ചായിരുന്നു ഒമര്‍ ലുലു മനസ്സുതുറന്നത്. ആദ്യം താനൊരു മമ്മൂട്ടി ഫാന്‍ ആയിരുന്നുവെന്നും എന്നാല്‍ വലുതായപ്പോള്‍ തനിക്ക് ബുദ്ധിവെച്ചുവെന്നും ഇപ്പോള്‍ താന്‍ തന്റെ തന്നെ ഫാന്‍ ആണെന്നും ഒമര്‍ ലുലു പറയുന്നു.
എന്നാല്‍ ലാലേട്ടന്റെ സിനിമകളും താന്‍ കണ്ടിരുന്നുവെന്നും പക്ഷേ ഇഷ്ടപ്പെട്ട നടന്റെ പേര് ആര് ചോദിച്ചാലും അപ്പോള്‍ താന്‍ പറയുന്നത് മമ്മൂട്ടിയുടെ പേരായിരുന്നുവെന്നും തന്റെ നാട്ടിലെ എല്ലാവരും മോഹന്‍ലാല്‍ ഫാന്‍സ് ആയിരുന്നുവെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
Also Read; പതിമൂന്നാം വയസിൽ ആണ് അത് സംഭവിച്ചത്, അവസരം കിട്ടിയാൽ ഇനിയും തയ്യാറാണ്: ചാർമി പറയുന്നത് കേട്ടോ
തൊണ്ണൂറുകളിലെ ലാലേട്ടന്‍ വേറെ ലെവല്‍ ആയിരുന്നുവെന്നും അപ്പോഴൊന്നും അദ്ദേഹത്തെ വെല്ലാന്‍ മറ്റൊരു നായകനില്ലായിരുന്നുവെന്നും ഇന്നത്തെ നടന്മാരില്‍ ആരും മോഹന്‍ലാലിനെ പോലെയില്ലെന്നും ഒമര്‍ ലുലു പറയുന്നു.