തൃശൂർ പുത്തൂരിലെത്തിയ സുരേഷ് ഗോപി എം പിയെ അവഗണിച്ച എസ് ഐയെ പരസ്യമായി ഗുണദോഷിച്ച് എംപി. ‘ഞാനൊരു ജനപ്രതിനിധിയാണ്. മേയറല്ല, എംപിയാണ് . എനിക്കൊരു സല്യൂട്ടാവാം’ എന്നാണ് സുരേഷ് ഗോപി എസ് ഐയോട് പറയുന്നത്.
Courtesy : TCV News
തൃശ്ശൂരിലെ പുത്തൂരിൽ ചുഴലിക്കാറ്റു വീശിയ സ്ഥലത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി എംപി. സുരേഷ്ഗോപിയെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന ഒല്ലൂർ എസ് ഐയാണ് അദ്ദേഹം അടുത്തു വിളിച്ച് ഇക്കാര്യം പറഞ്ഞത്.
ALSO READ
ഇതു പറഞ്ഞ ഭാഷ എനിക്കു കൃത്യമായി ഓർമ്മയുണ്ട്. ആ ദൃശ്യവുമുണ്ട്. എസ് ഐ നിലവാരത്തിലുള്ള ഉദ്യോഗസ്ഥന് അറിയില്ലെങ്കിൽ നാട്ടിൽ അങ്ങനെയൊരു നിയമമുണ്ട് എന്നു പറയേണ്ട ചുമതല എനിക്കുണ്ട് ‘ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു ഇവിടെ. പുത്തൂരിലെ നാശനഷ്ടങ്ങൾ കാണാനെത്തിയപ്പോഴാണ് ഈ രംഗം അരങ്ങേറിയത്.
ALSO READ
പോലീസുകാർ ആദരപൂർവ്വം സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂർ മേയർ ഡിജിപിയ്ക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നു.