കിടിലൻ ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച നടനാണ് ഹരിശ്രീ അശോകൻ. എന്നെന്നും ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.നഅച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടനാണ് അർജുൻ അശോകൻ. പറവിയിലൂടെ അരങ്ങേറിയ അർജുൻ വളരെ പെട്ടെന്നു തന്നെ നല്ലൊരു നടനെന്ന നിലയിൽ പേരെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ അഭിനന്നിരുന്നു മുൻപ്. ഓൾ റെഡി പ്ലാൻ ബി വച്ചിട്ടാണ് പ്ലാൻ എ ആയ സിനിമയിലേക്ക് ഇറങ്ങിയതെന്നാണ് അർജുൻ പറയുന്നത്. എനിക്കൊരു കാർ വാഷ് സെന്ററുണ്ട്. അത് വച്ച് എല്ലാം സെറ്റാക്കിയ ശേഷമാണ് സിനിമയിലേക്ക് ഇറങ്ങിയതെന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ അച്ഛൻ ഹരിശ്രീ അശോകൻരെ കൂട്ടുകാരനെ ഒളിച്ചോട്ടത്തിൽ സഹായിച്ച അനുഭവം പറയുകയാണ് അർജുൻ അശോകൻ. അന്ന് താൻ അപ്പോൾ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നുവെന്നും അച്ഛൻ തന്നെയാണ് തനിക്ക് ധൈര്യം തന്നത് എന്നും അർജുൻ അശോകൻ പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അർജുൻ അശോകന്റെ വെളിപ്പെടുത്തൽ.
അച്ഛന് ഒരു കൂട്ടുകാരനുണ്ട്, കിരൺ ചേട്ടൻ. ആളുടെ ഒളിച്ചോട്ടത്തിന് താനും തന്റെ ഒരു ഫ്രണ്ടും കൂടിയാണ് സഹായിച്ചത്. അന്ന് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. പെണ്ണിന്റെ അമ്മ വെളുപ്പിനെ ജോലിക്കുപോകും.
ആ സമയം നോക്കി താനും എന്റെ ഫ്രണ്ടും കാർ എടുത്ത് പോയി. വീടിന്റെ ഫ്രണ്ടിലേക്കു എത്തിയപ്പോൾ ചേച്ചിയുടെ ബാഗ് കാറിലേക്കുവെച്ചു. ചേച്ചിയേയും കൂട്ടി ഞങ്ങൾ അവിടുന്ന് പോവുകയായിരുന്നു എന്നും അർജുൻ അശോകൻ പറയുന്നു.
പിന്നെ അന്ന് കുറേ പ്രശ്നങ്ങളൊക്കെ ഉണ്ടായി. പതുക്കെ അത് മാറി. അപ്പോൾ അച്ഛൻ അമേരിക്കയിൽ ആയിരുന്നു. അവിടെ നിന്ന് അച്ഛൻ ഫുൾ സപ്പോർട്ട് ആയിരുന്നു. തന്നെ ഫോൺ വിളിച്ച് കല്യാണത്തിന്റെ വിവരങ്ങൾ അന്വേഷിച്ചതെന്നും അർജുൻ അശോകൻ പറയുന്നു.
ഇപ്പോഴിതാ തൃശങ്കുവാണ് അർജുൻ അശോകന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അച്യുത് വിനായകനാണ്. അന്ന ബെൻ ആണ് ചിത്രത്തിൽ നായിക. ഒരു ഒളിച്ചോട്ടത്തിന്റെ കഥയാണ് സിനിമയിലും പറഞ്ഞു പോവുന്നത്.