നടി നീനാ കുറുപ്പിനെ സംവിധായകര്‍ രാത്രി റൂമിലേക്ക് വിളിപ്പിച്ചു; പിന്നെ സംഭവിച്ചത് ഇങ്ങനെ

30

മലയാളികള്‍ക്ക് സിനിമകളിലൂടേയും മിനി സ്‌ക്രീനിലൂചേയും സുപരിചിതമാണ് നടി നീനാ കുറുപ്പ്.

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നീന കുറുപ്പിനും ഉണ്ടായി രസകരമായ ഒരു കാസ്റ്റിങ് കൗച്ച്.

Advertisements

ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥകള്‍ തുറന്ന് പറയുന്നവര്‍ക്കിടയില്‍ രസകരമായിരിക്കും നീന കുറുപ്പിന്റെ കാസ്റ്റിംഗ് കൗച്ച്, എന്തായലും സംഭവം ഇങ്ങനെയാണ്.

മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തില്‍ സിനിമയില്‍ എത്തിയ നീനക്ക്.

കുറച്ചു കാലങ്ങള്‍ കഴിഞ്ഞതോടെ സിനിമയില്‍ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെ ആയി.

നായികയുടെ തോഴി ആയിട്ടൊ, ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളില്‍ മാത്രമായോ നീന ഒതുങ്ങി.

സിനിമ ജീവിതത്തില്‍ അവസാനം കുറിക്കാന്‍ തീരുമാനിച്ച നീനക്ക് ഒരു ചിത്രത്തിലേക്ക് വീണ്ടും ക്ഷണം ലഭിക്കുന്നു. ഒരു ദിവസം രാത്രിയാണ് നീന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നത്.

നിരവധി ലൊക്കേഷനുകളില്‍ വലിയ കഥാപാത്രങ്ങള്‍ പറഞ്ഞു എത്തുമ്പോള്‍ ചെറിയ എന്തെങ്കിലും റോള്‍ ലഭിച്ചു മടങ്ങാറുള്ള നീന മനസ്സ് മടുത്താണ് ലൊക്കേഷനില്‍ എത്തുന്നത്,

എന്തെങ്കിലും ചെറിയ പ്രശ്‌നം ഉണ്ടായാല്‍ ലൊക്കേഷന്‍ വിടണം എന്ന ഉറച്ച തീരുമാനത്തോടെ എത്തിയ നീനയെ രാത്രി തന്നെ സംവിധായകര്‍ അവരുടെ റൂമിലേക്ക് ക്ഷണിച്ചു.

ചിത്രത്തിന്റെ പ്രൊഡക്ഷ കാന്‍ട്രോളര്‍ ആണ് സംവിധായകര്‍ അടുത്ത റൂമില്‍ ഉണ്ടെന്നും ചെല്ലാന്‍ ആവശ്യപ്പെടുന്നതും.

തെല്ല് മടിച്ചെങ്കിലും രാത്രി ലേഡി നടിമാരെ റൂമിലേക്ക് വിളിച്ച സംവിധായകരോട് രണ്ട് പറയണം എന്ന് കരുതി തന്നെ നീന സംവിധായകരുടെ റൂമിലേക്ക് എത്തി.

പക്ഷെ, റൂമില്‍ എത്തിയപ്പോള്‍ നീന മനസില്‍ കരുതിയത് എല്ലാം ഉടഞ്ഞു വീണു.

ദുഷ്ടന്മാരായ സംവിധായകരെ നോക്കി എത്തിയപ്പോള്‍ കണ്ടത് പഞ്ച പാവങ്ങള്‍ ആയ റാഫിയെയും മേക്കര്‍ട്ടിനെയും.

വിളിപ്പിച്ച കാര്യമോ അതിലും വലിയ നിഷ്‌കളങ്കമായത്, യാത്രയൊക്കെ സുഖമായിരുന്നില്ലേ, റൂം ഒക്കെ അല്ലെ എന്നായിരുന്നു ഇരട്ട സംവിധായകരുടെ ചോദ്യം??

ഈ സിനിമയില്‍ ഇനി എന്ത് റോള്‍ ആയാലും ചെയ്യും എന്ന് നീന അപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചു.

ദിലീപ് നായകനായി എത്തിയ ഇപ്പോഴും ജന മനസുകളില്‍ സൂപ്പര്‍ഹിറ്റ് ആയി തുടരുന്ന പഞ്ചാബി ഹൗസ് ആയിരുന്നു ചിത്രം. നീനക്ക് ലഭിച്ചതും നായികക്കൊപ്പം മുഴുനീള കഥാപാത്രവും.

Advertisement