സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബിനീഷ് ബാസ്റ്റിന് വിജയ് ചിത്രം തെരിയിലൂടെയാണ് ആരാധകര്‍ക്ക് പ്രിയങ്കരനായത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന് ഒട്ടേറെ ആരാധകരുമുണ്ട്. സ്റ്റാര്‍ മാജിക്കിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ സജീവ താരവുമാണ് ബിനീഷ്. ഇത്തവണ ബിനീഷ് ഒരു വിവാദത്തില്‍ അകപ്പെട്ടത് ഓണത്തിന്റെ പൊലിമയ്ക്ക് കോട്ടം തട്ടുകയാണ്. ആരാധകര്‍ക്ക് ആയി ഓണാശംസകള്‍ നേര്‍ന്ന് ഫോട്ടോ പങ്കുവച്ചതിന് താഴെ വര്‍ഗീയ കമന്റ് ഇട്ട ആളെ ബിനീഷ് കൈയ്യോടെ പണി കൊടുത്തുവിടുകയായിരുന്നു.
പ്രിയപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ഓണാശംസകള്‍ എന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്ക്കുന്ന ഒരു ഫോട്ടോ ആണ് ബിനീഷ് പങ്കുവച്ചത്. അതിന് താഴെയാണ് ഒരു സ്ത്രീ വര്‍ഗീയ കമന്റുമായി രംഗത്തെത്തിയത്. ‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിയ്ക്കുന്നത്. ഇത് ക്രിസ്ത്യാനികളുടെയും മുസ്ലീമിന്റെയും ഓണാഘോഷമല്ല. ഇന്നലെ മുസ്ലിം പെണ്‍കുട്ടികളുടെ ഓണത്തിന്റെ പരിപാടിയില്‍ ഡാന്‍സും പാട്ടും എല്ലാം കണ്ടപ്പോള്‍ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നല്‍’ എന്നാണ് ഒരു ഹിന്ദു വിശ്വാസിയായ ഒരു സ്ത്രീ കമന്റ് ചെയ്തത്.
ഈ സ്ത്രീയുടെ വാക്കുകള്‍ക്ക് താഴെ നിരവധി ആളുകള്‍ മറുപടിയുമായി എത്തി. ഓണം എന്താണെന്ന് അറിയില്ല എങ്കില്‍ വീട്ടില്‍ പ്രായമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് ചോദിയ്ക്കൂ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് മറുപടി. സ്ത്രീയുടെ കമന്റ് സ്ക്രീന്‍പ്രിന്റ് എടുത്ത് തന്റെ പേജില്‍ പങ്കുവച്ചുകൊണ്ടാണ് ബിനീഷ് ബാസ്റ്റിനും വായടപ്പിക്കുന്ന മറുപടി നല്‍കിയിരുന്നു. ‘ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഞങ്ങള്‍ ആഘോഷിക്കും, ബിനീഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ചങ്കുകളാണ്. ഇവിടെ വര്‍ഗ്ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല. വര്‍ഗ്ഗീയത തുലയട്ടെ’ എന്നാണ് ബിനീഷ് മറുപടിയിട്ടത്.
പിന്നാലെ ബിനീഷിനെ സ്നേഹിക്കുന്നവര്‍ കമന്റിട്ട സ്ത്രീയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളിയുമായി എത്തി. അവസാനം അത് തന്റെ അക്കൗണ്ട് അല്ല എന്ന് പറഞ്ഞ് അവര്‍ ബിനീഷിനെ വിളിക്കുകയും ചെയ്തു. ആ ഓഡിയോക്ലിപ്പും ബിനീഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഇതില്‍, തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലാണ് ഇതെന്നും, ഞാനല്ല ആ കമന്റ് എഴുതിയത് എന്നൊക്കെയാണ് സ്ത്രീ തുടക്കത്തില്‍ പറയുന്നത്.
എന്നാല്‍ അത് ഫേക്ക് അക്കൗണ്ട് ആണെന്ന് തോന്നുന്നില്ല, അങ്ങനെയാണെങ്കില്‍ തന്നെ നിങ്ങളുടെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയ ആളെ വിളിക്ക് എന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇതോടെ ആ സ്ത്രീ കേസ് കൊടുക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നതും ഓഡിയോക്ലിപ്പില്‍ വ്യക്തമാണ്. ഒടുവില്‍, എന്നാല്‍ നിങ്ങള്‍ കേസ് കൊടുക്കൂ എന്ന് ബിനീഷ് മറുപടിയും നല്‍കുന്നുണ്ട്.
ഇതിനിടെ, ഈ സ്ത്രീയുടെ ഫേസ്ബുക്ക് പേജില്‍ വര്‍ഗ്ഗീയ കമന്റ് ഇട്ടതിന് പൊങ്കാല ഇനിയും അവസാനിച്ചിട്ടില്ല. ആളുകളുടെ തെ റിയുടെ ആഴം കണ്ടിട്ടാണെന്ന് തോന്നുന്നു ‘ഞാനും ചേട്ടനും ഓണ ദിവസം മദ്യപിച്ച് ഓവറായിരുന്നു, അതിനാല്‍ എഴുതിയത് എന്താണെന്ന് അറിയില്ല, ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്’-എന്നും ഈ സ്ത്രീ കമന്റ് ചെയ്തിട്ടുണ്ട്.