ചരിത്രത്തില്‍ ആദ്യമായി ഉക്രൈനിലും ജര്‍മ്മനിയിലും റിലീസ്! നാളിതുവരെയള്ള റെക്കോര്‍ഡ് എല്ലാം തകര്‍ത്ത് ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമാവായി ഒടിയന്‍

22

നാളിതുവരെയള്ള മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍. എന്നും മലയാള സിനിമയില്‍ പുതിയ ചരിത്രങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള നടന്‍ ആണ് മോഹന്‍ലാല്‍.

Advertisements

മലയാള സിനിമയുടെ മാര്‍ക്കറ്റ് ഇന്ത്യയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചതും ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് മലയാള സിനിമ ഇറങ്ങി ചെന്നതും അത് വിപുലീകരിച്ചതും മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. അത് തന്നെയാണ് മോഹന്‍ലാലിനെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരം ആക്കുന്നത്.

ഇപ്പോഴിതാ ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രവും ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ പുതിയ സാധ്യതകള്‍ മലയാള സിനിമയിലെത്തിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമായി മാറാന്‍ ഒരുങ്ങുകയാണ് ഒടിയന്‍.

ഉക്രൈനില്‍ ഒടിയന്‍ റിലീസ് ചെയ്യും എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇന്നലെ അറിയിച്ചതിനു പിന്നാലെ ജര്‍മനിയിലും ഒടിയന്‍ എത്തും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്. ജര്‍മ്മനിയില്‍ ഫാന്‍സ് ഷോയുമായാണ് ഒടിയന്‍ എത്തുന്നത്.

ഇതിനു പുറമെ പോളണ്ട്, ന്യൂസീലാന്‍ഡ്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, യു എസ് എ, യു കെ, ഇറ്റലി എന്നിവടങ്ങിലും ഒടിയന്‍ എത്തും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഒപ്പം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒടിയന്‍ എത്തും എന്നാണ് സൂചന. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത മലയാള ചിത്രം മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്‍ ആയിരുന്നു.

ഒടിയന്‍ എത്തുന്നത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓവര്‍സീസ് റിലീസും മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഇന്ത്യ റിലീസും ആയാണ്. വരുന്ന ഡിസംബര്‍ പതിനാലിന് ആണ് ഈ ചിത്രം ലോകം മുഴുവന്‍ റിലീസ് ചെയ്യുന്നത്.

Advertisement