പരസ്യസംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത് മഞ്ജു വാര്യരും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഒടിയന് സിനിമ ഇപ്പോഴും വിജയകരമായി തന്നെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
സിനിമ പെട്ടെന്ന് തന്നെ അരങ്ങൊഴിയുമെന്നുമായിരുന്നു പലരും കരുതിയത്.എന്നാല്‍ അതുണ്ടായില്ല.
അതുകൊണ്ട് തന്നെ പുതിയ സിനിമകള്‍ പ്രഖ്യാപിക്കുന്നതിനിടയിലും ഒടിയന് മാറ്റാത്തതിനെക്കുറിച്ചായിരുന്നു പലരും സൂചിപ്പിച്ചത്.
കുടുംബ പ്രേക്ഷകര്‍ പുതിയ റിലീസിന് പിന്നാലെ പായുന്നതിനിടയിലും ഒടിയന് അതേ പോലെ നിലനില്‍ക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.
എന്നാല്‍ തിയേറ്ററുകളില്‍ നിന്നും സിനിമ മാറ്റാത്തതിന് പിന്നിലെ കാരണം ആന്റണി പെരുമ്ബാവൂരിന്റെ ഇടപെടലുകളാണെന്നായിരുന്നു പ്രധാന വിമര്‍ശനം.
എന്നാല്‍ ഈ വാദത്തെ പൊളിച്ചടുക്കുന്ന തരത്തിലുള്ള മറുപടിയാണ് തിയേറ്ററുടമ നല്‍കിയത്.കുടുംബ പ്രേക്ഷകരുള്‍പ്പടെ നിറയെ ആളുകളുണ്ട് ഓരോ പ്രദര്ശനത്തിനുമെന്നായിരുന്നു തിയേറ്ററുടമയുടെ മറുപടി.
സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒടിയന് മികച്ചൊരു അനുഭവമാണെന്നും നേരില്‍ കാണാതെ സിനിമയെ ക്രൂശിക്കുന്നത് നല്ല പ്രവണതയല്ലെന്നും വ്യക്തമാക്കി നിരവധി പേര് രംഗത്തെത്തിയിരുന്നു.