അക്കാര്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് കേമന്‍, മമ്മൂട്ടി പക്ഷേ അങ്ങനെയല്ല

26

മലയാളിയുടെ സിനിമാ ആസ്വാദന ശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍.

ആകാരത്തിലും അഭിനയത്തിലും പൂര്‍ണതയുള്ള നടന്‍ മമ്മൂട്ടിയാണെന്ന് ഹരി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisements

സൂക്ഷ്മാഭിനയത്തിന്‍റെ സാമ്പ്രദായികത മുഴുവന്‍ സ്വാംശീകരിക്കുന്ന ഗാംഭീര്യമാണ് മമ്മൂട്ടിയെന്നും ഹരികൃഷ്ണന്‍ പറയുന്നു. ഗാംഭീര്യം, പൌരുഷം അങ്ങനെ നമുക്കുള്ള നായക സങ്കല്‍പ്പങ്ങളുടെ മൂര്‍ത്തീകരണമാണ് മമ്മൂട്ടി.

കുട്ടിസ്രാങ്ക് മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. മമ്മൂട്ടിയേയും മോഹൻലാലിനേയും താരതമ്യം ചെയ്തും ഹരി സംസാരിച്ചു.

മമ്മൂട്ടി ചെയ്ത പല റോളുകളും മോഹന്‍ലാലിന് അങ്ങനെ ചെയ്യാന്‍ പറ്റില്ല, തിരിച്ചും അങ്ങനെ തന്നെ. അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാല്‍. അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ.

തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹന്‍ലാലിലുണ്ട്. മമ്മൂട്ടിയില്‍ അങ്ങനെയൊരു തുറന്നുവിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്’ ഹരികൃഷണന്‍ പറയുന്നു.

Advertisement