മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒടിയന്‍ നാലാം വാരം പിന്നിടുമ്പോഴും ആകര്‍ഷിച്ച് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.
പരസ്യരംഗത്ത് നിന്നും എത്തിയ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്‍ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്നാണ് നാലാം വാരവും പിന്നിട്ട് മുന്നേറുന്നത്.
കഴിഞ്ഞ മാസം സിനിമ റിലീസ് ചെയ്ത ആദ്യ മണിക്കൂറികളില്‍ നടന്ന വ്യാജ പ്രചാരണങ്ങളെ അപ്പാടെ തുടച്ചു നീക്കിയാണ് ഒടിയന്റെ ബോക്‌സോഫീസ് തേരോട്ടം. ഡിസംബര്‍ 14ന് റിലീസ് ചെയ്ത ചിത്രം ഇതൊനോടകം കേരളത്തില്‍ 16200 ഷോ ആണ് പൂര്‍ത്തിയാക്കിയത്.
ക്രിസ്തുമസ് റിലീസായി തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പത്തോളം ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ആയിട്ടും, അതിനെയെല്ലാം മറികടന്നാണ് ഒടിയന്‍ വിജയം കുറിക്കുന്നത്.
കേരളത്തില്‍ വമ്പന്‍ റിലീസ് ആയി എത്തിയ ചിത്രം 21 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 126 റിലീസ് കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അതുപോലെ തന്നെ കേരളത്തില്‍ മാത്രം ചിത്രം ദിനംപ്രതി 386 ഷോ ആണ് പ്രദര്‍ശനം നടത്തുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബനേരില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ആയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി മാറിക്കഴിഞ്ഞു. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ ചിത്രത്തില്‍ പ്രകാശ് രാജ് ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.
ഇന്നസെന്റ്, നരേന്‍, സിദ്ദിഖ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ 5 ഗാനങ്ങള്‍ ആണ് ഉള്ളത്, ചിത്രത്തിന്റെ മനോഹരമായ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് എം ജയചന്ദ്രന്‍ ആണ്.
കൂടാതെ ചിത്രത്തിന്റെ വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സാം സി എസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
റിലീസിന് മുമ്പ് തന്നെ 100 കോടി നേടിയ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ പണം വാരിപ്പടം ആയിക്കഴിഞ്ഞു. ചിത്രത്തെ ആദ്യഘട്ടത്തില്‍ ഡിഗ്രേഡ് ചെയ്തവരോട് സിനിമയിലെ തന്നെ ട്രോളര്‍മാര്‍ ഏറെ ഉപയോഗിച്ച കഞ്ഞിയെടുക്കട്ടെ എന്ന ഡയലോഗ് തിരിച്ച് ചോദിക്കുകയാണ് ആരാധകര്‍: