ഒരേ സമയം മൂന്നു ഭാഷകളില്‍ റിലീസ്, ഡിസംബര്‍ 14 ന് രാവിലെ ലാലേട്ടന്‍ ഇന്ത്യന്‍ സിനിമയെ പിടിച്ച് കുലുക്കും!

22

ഒരു മോഹന്‍ലാല്‍ ചിത്രം കൂടി മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ഡിസംബര്‍ പതിനാലിന് റിലീസ് ചെയ്യാന്‍ പോവുകയാണ്. മലയാളത്തിന്റെ ഈ താര ചക്രവര്‍ത്തിയുടെ ഒടിയന്‍ എന്ന ബിഗ് ബജറ്റ് ചിത്രം മൂന്നു ഇന്ത്യന്‍ ഭാഷകളില്‍ ഒരേ ദിവസമാണ് റിലീസ് ചെയ്യാന്‍ പോകുന്നത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ആയാണ് ഒടിയന്‍ എത്തുക. തമിഴിലും, തെലുങ്കിലും വമ്പന്‍ വിതരണക്കാരാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുക. തെലുങ്കില്‍ ദഗ്ഗുബതി ക്രീയേഷന്‍സ് ഈ ചിത്രം എത്തിക്കുമ്പോള്‍ തമിഴില്‍ ട്രൈഡന്റ് ആര്‍ട്‌സ് ആണ് ഒടിയന്‍ എത്തിക്കുന്നത്.

Advertisements

വിക്രം വേദ , അരാം തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ വിതരണം ചെയ്തവര്‍ ആണ് ട്രൈഡന്റ് ആര്‍ട്‌സ്. ഇപ്പോള്‍ കമല്‍ ഹാസന് ഒപ്പം ചേര്‍ന്ന് പുതിയ വിക്രം ചിത്രം നിര്‍മ്മിക്കുന്നതും ട്രൈഡന്റ് ആര്‍ട്‌സ് ആണ്.

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ മലയാളം സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയിരിക്കും. ഏറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രം എന്ന ബഹുമതിയും ഒടിയന്‍ നേടും എന്നുറപ്പാണ്.

ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, യു എസ്, യു കെ, പോളണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഉക്രൈന്‍ , ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ ഒടിയന്‍ റിലീസ് ചെയ്യും.

ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു ഫാന്റസി ത്രില്ലെര്‍ ആണ്. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അഞ്ചു വമ്പന്‍ സംഘട്ടനങ്ങളും എം ജയചന്ദ്രന്‍ ഒരുക്കിയ ഗാനങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്.

Advertisement