മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ നായകനായെത്തുന്ന ഒടിയനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ പതിനാലിന് കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ചിത്രം എത്തും.
റിപ്പോര്‍ട്ടനുസരിച്ച് അതേദിവസം തന്നെ ജപ്പാനിലും ചിത്രമെത്തുമെന്നാണ് സൂചന. സ്പേസ് ബോക്സ് ജപ്പാന് എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്.
സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒടിയനും ഇടം നേടിയിരുന്നു. ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ചാര്‍ട്ട് പ്രകാരം വിജയ് ചിത്രം സര്‍ക്കാര്‍ ഒന്നാം സ്ഥാനത്തു എത്തിയപ്പോള്‍ ഒടിയന് ആറാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്.
മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.