ബുര്‍ജ് ഖലീഫ ഇനി ഒടിയന്‍ അടക്കിവാഴും!

59

വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നു ഒടിയന്‍ വരവേല്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുന്നു. ചിത്രം 14ന് കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ഒടിയനെ വരവേല്‍ക്കാന്‍ ബുര്‍ജ് ഖലീഫയില്‍ മുഴുവന്‍ ഒടിയന്‍ പോസ്റ്ററുകളാല്‍ നിറയുമെന്ന് അറിയുന്നു.

Advertisements

മലയാള സിനിമയില്‍ ഇന്നേ വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രൊമോഷന്‍ രീതിയാണിത്. മുന്‍പ് സിനിമ ചിത്രീകരണത്തിന് ബുര്‍ജ്ജ് ഖലീഫ വേദിയായിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ പ്രൊമോഷന് വേദിയാകുന്നത് ആദ്യമായാണ്.

വിത്യസ്ത പ്രൊമോഷന്‍ രീതികള്‍ കൊണ്ട് മുന്‍പ് തന്നെ ഒടിയന്‍ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമ ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രൊമോഷനാണ് ചിത്രം നടത്തിയിരിക്കുന്നത്.

അതേ സമയംഡിസംബര്‍ 14ന് തീയേറ്ററുകളിലെത്തുന്ന ഒടിയന് പുതിയ റെക്കോര്‍ഡ്. ഐഎംഡിബിയുടെ ഏറ്റവും ആകാംഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇപ്പോഴിതാ മറ്റൊരു റെക്കോഡു കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രം.

റിലീസിന് മൂന്നു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ 100 കോടിയ്ക്ക് മുകളില്‍ ഒടിയന്‍ നേടിയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപെടുന്നു. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഈ റെക്കോര്‍ഡിടുന്നത്.

ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും അങ്ങിനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement