എല്ലാ നെഗറ്റീവ് പ്രചരണങ്ങളേയും തൂത്തെറിഞ്ഞ് ഒടിയന്‍ സര്‍വ്വകാല റെക്കോര്‍ടില്‍. മലയാളത്തിലെ ആദ്യ 200 കോടി സിനിമയാകാന്‍ ഇനി ഏറെ കാത്തിരിക്കേണ്ട.
ആദ്യ ദിനങ്ങളിലെ വിവാദങ്ങളും നെഗറ്റീവ് റിവ്യൂകളും ഒന്നും ഒടിയനെ വലിയ രീതിയില്‍ ബാധിച്ചില്ല.
ചിത്രം ഇപ്പോഴും ബോക്സോഫീസില്‍ കുതിക്കുകതന്നെയാണ്. ക്രിസ്തുമസ് റിലീസായി ഒരുപാട് ചിത്രങ്ങള്‍ എത്തിയിട്ടും ഒടിയന്റെ തിയ്യേറ്റര്‍ കൗണ്ടോ, ഷോ കൗണ്ടോ കുറക്കാന്‍ സാധിച്ചിട്ടില്ല.
ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ 100 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം 50 കോടി രൂപ കേരള ബോക്സോഫീസില്‍ നിന്ന് മാത്രമായി ചിത്രം നേടി കഴിഞ്ഞു.
മുന്‍പ് 100 കോടി രൂപ പ്രീ റിലീസായി ചിത്രത്തിന് ലഭിച്ചുവെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു.
അതോടെ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി ഒടിയന്‍ മാറുമെന്നുറപ്പ്. ആദ്യ ദിനങ്ങളിലെ വിവാദം ചിത്രത്തിന്റെ ബോക്സോഫീസ് കലക്ഷന്‍ കൂടാനും ചെറിയ രീതിയില്‍ കാരണമായിട്ടുണ്ട്.