മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒടിവിദ്യകള്‍ക്കായി കാത്തിരിക്കുകയാണ് മലയാള സിനിമ. ഇത്ര ഹൈപ്പില്‍ വന്ന മറ്റൊരു സിനിമ അടുത്തകാലത്തുണ്ടായിട്ടില്ല.
മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനേക്കാള്‍ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും റിലീസിനൊരുങ്ങുന്നുണ്ട്.
മലയാളത്തിലേക്ക് ആദ്യ 100 കോടിയും 150 കോടിയും പുലിമുരുകനിലൂടെ സമ്മാനിച്ച മോഹന്‍ലാല്‍ ആദ്യ 200 കോടി ഒടിയനിലൂടെ സമ്മാനിക്കുമോ എന്നറിയാനാണ് എല്ലാവരും ആകാംഷയോടെ ഉറ്റു നോക്കുന്നത്. ആദ്യ 200 കോടി നേടുന്ന മലയാള ചിത്രമായി ഒടിയന് മാറുമെന്നാണ് ആരാധകര്‍ കരുതുന്നത്.
എന്നാല്‍ ഒടിയന് 200 കോടിയല്ല, വേണമെങ്കില്‍ 300 കോടിയും ഈസിയായി നേടാന്‍ സാധിക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ എല്ലാവരുടെയും അഭിപ്രായം.
മൂന്ന് ഭാഷകളില്‍ 4000 സ്ക്രീനില്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് ഒടിയന്. മാത്രമല്ല പുലിമുരുകന് എന്ന ചിത്രത്തിന് ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ഹൈപ്പ് ഒടിയനുണ്ടെന്നും, ഒരു ആവറേജ് അഭിപ്രായമാ വന്നാല്‍ പോലും 300 കോടിക്കടുത്ത് കളക്ഷന്‍ നേടുമെന്നും അവര്‍ പ്രവചിക്കുന്നു.