ഇപ്പോള്‍ നാടെങ്ങും ഒടിയന് മാനിയ ആണ്. അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി മിനിറ്റുകള്‍ക്കമാണ് കേരളം മുഴുവന്‍ പല സ്ഥലങ്ങളിലും ഉള്ള ഷോകള്‍ സോള്‍ഡ് ഔട്ട് ആവുന്നത്.
അതോടൊപ്പം ഒടിയന് പ്രോമോ വിഡിയോകളും പോസ്റ്ററുകളും ഈ ചിത്രത്തിലെ പാട്ടുകളുമെല്ലാം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരുടെ ഇടയിലും തരംഗമായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ ഒടിയന് മാനിയ ദുബായിലും എത്തി കഴിഞ്ഞു. പടുകൂറ്റന്‍ ഫ്ലക്സുകളും ആയി ഒടിയനെ വരവേല്‍ക്കാന്‍ ദുബായ് നഗരവും ഒരുങ്ങി കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് നാളെ ദുബായില്‍ വെച്ച് നടക്കാന്‍ പോവുകയാണ്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് സര്‍പ്രൈസുകള്‍ ഈ ലോഞ്ചില്‍ ഉണ്ടാകും എന്നാണ് സൂചന. ഒരു മലയാള സിനിമയ്ക്ക് ആദ്യമായിട്ടാണ് ഇത്രയും പടുകൂറ്റന്‍ ഫ്ലക്സ് വെക്കുന്നത്.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഈ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം തന്നെ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഡിസംബര്‍ പതിനാലിന് ലോകം മുഴുവന്‍ ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യ ഉള്‍പ്പെടെ ഉള്ള മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ ആയി മൂന്നു ഭാഷകളില്‍ ആണ് ഒടിയന് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്കു വേര്‍ഷനുകള്‍ ഒരേ ദിവസം റിലീസ് ചെയ്യും.
വിഎ ശ്രീകുമാര്‍ മേനോന് എന്ന പ്രശസ്തനായ പരസ്യ സംവിധായകന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഒടിയന്. ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഉള്‍പ്പെടെയാണ് ഒടിയന് റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നാനൂറോളം ഫാന്‍സ് ഷോകള്‍ ഈ ചിത്രത്തിന് ഇതുവരെ ആയി കഴിഞ്ഞു. പതിനാലിന് വെളുപ്പിന് നാല് മണി മുതല്‍ ഒടിയന് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിക്കുന്ന ചിത്രമായി ഒടിയന് മാറും എന്നാണ് ഏവരുടെയും പ്രതീക്ഷ.