ഒടിവിദ്യകളുമായി അവതരിച്ച മാണിക്യന്റെ ഒടിയന്‍ ഇരുന്നൂറു കോടി ക്ലബ്ബിലേക്ക്. കേവലം 30 ദിവസങ്ങള്‍കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് കുതിച്ച ഒടിയന്‍ ഒട്ടും താമസിയാതെയാണ് 200 കോടി ക്ലബ്ബിലേക്കും പാഞ്ഞെത്തിയത്.
45 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ 200 കോടി രൂപയുടെ വന്‍ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.ആദ്യം തന്നെ നെഗറ്റീവ് പ്രചാരണങ്ങളോടെ എത്തിയ ഒടിയന്‍ അതെല്ലാം അതിജീവിക്കുകയായിരുന്നു.
അമ്പതിലധികം തിയേറ്ററുകളില്‍ ഒടിയന്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. 32.14 കോടിയാണ് ഒടിയന്റെ ആദ്യദിന കളക്ഷന്‍.
റിലീസിനു മുമ്പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെട്ടിരുന്നു. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ് തുടങ്ങിയ ഇനത്തില്‍ ലഭിച്ച ചിത്രം അതിന്റെ കൂടെ വേള്‍ഡ് വൈഡ്അഡ്വാന്‍സ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത്.
ഇതോടെ, സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍.