മദയാനയോട് മല്ല് പിടിച്ച് കാളകള്‍ക്കൊപ്പം പാഞ്ഞ് മോഹന്‍ലാലിന്റെ മാണിക്യന്‍; ഒടിയന്റെ കിടുക്കാച്ചി ഗെയിം ടീസര്‍

29

ഇനി ഒരു ദിവസം കൂടി മാത്രമാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയേറ്ററുകളിലെത്താന്‍ ശേഷിക്കുന്നത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് ഒടിയന്‍ ഗെയിമാണ്. ഗെയിമിന്റെ അമ്പരപ്പിക്കുന്ന ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

Advertisements

മദയാനയോട് മല്ല് പിടിക്കുന്ന കാളകളോടൊപ്പം പായുന്ന മോഹന്‍ലാലിന്റെ മാണിക്യനാണ് ടീസറിലുള്ളത്. ചിത്രത്തിന്റെ റിലീസിന് ശേഷം അടുത്ത ദിവസം തന്നെ ഗെയിമും ലഭ്യമാകുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിട്ടുണ്ട്.

ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും. ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും അങ്ങിനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വിവിധ ഗെറ്റപ്പുകളില്‍ ഉള്ള മോഹന്‍ലാലിന്റെ സ്റ്റില്ലുകളും മറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്.

മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement