താരരാജാവ് മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ കൊണ്ടോരാം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും വമ്പന്‍ സ്വീകരണം.
യൂട്യൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുലക്ഷം വ്യൂസ്. ഒടിയന്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇത് റെക്കോര്‍ഡാണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ്. ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. മോഹന്‍ലാല്‍, മഞ്ചുവാര്യര്‍, നരേന്‍, സിദ്ദീഖ്, ഇന്നസെന്റ് തുടങ്ങിയ പ്രമുഖരാണ് ബിഗ്ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തുന്നത്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.