റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയന്‍. കേരളത്തിലെങ്ങും ഇപ്പോള്‍ ഒടിയന്‍ തരംഗമാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്ററാണ് തരംഗമാകുന്നത്.
Advertisements
പീറ്റര്‍ ഹെയ്ന്‍ ആണ് ഒടിയന്റെ ഫാന്‍മെയ്ഡ് മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച്. താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.
മോഹന്‍ലാല്‍ നായകനായെത്തുന്ന വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്.
വാനോളം പ്രതീക്ഷയുമായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Advertisement