പ്രേക്ഷകരെല്ലാം ഒടിയന്റെ ഒടിവിദ്യകള്‍ക്കായി കാത്തിരിക്കുകയാണ്. ചിത്രം റിലീസിന് എത്തും മുമ്ബേ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.
ഒടിയൻ എന്നാൽ ഒരു സിനിമ മാത്രം ആയിരിക്കില്ല, ലോക സിനിമയിലേക്കുള്ള മലയാള സിനിമയുടെ ഒരു വിസ്മയം കൂടിയാണ്. നായകനായി എത്തുന്നത് അഭിനയ കലയുടെ വിസ്മയവും. എല്ലാം കൊണ്ടു ആരാധകർക്ക് ആവേശം ആകുവാൻ ആണ് ഡിസംബർ 14ന് ഒടിയൻ എത്തുന്നത്.
GCC ആരാധകർക്ക് ഏറെ ആഘോഷിക്കാൻ ഉള്ള വകകൂടി നൽകുകയാണ് ഒടിയൻ. ഡിസംബർ 14ന് രാവിലെ ആറു മണിക്കാണ് ഒടിയന്റെ ആദ്യ ഷോ. ചരിത്രത്തിൽ ആദ്യമായി ആണ് ഒരു സിനിമക്ക് അതിരാവിലെ ദുബായിയിൽ സ്പെഷ്യൽ ഷോ നടത്തുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. പ്രകാശ് രാജ്, നരേൻ, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്ൻ ആണ്. നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗാനങ്ങൾക്ക് ഈണം നൽകുന്നത് എം ജയചന്ദ്രൻ ആണ്.
അതേസമയം, ഗല്ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഇതാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു മലയാള ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ചിത്രം റിലീസ് ചെയ്യുന്നതിനും ആഴ്ചകള്‍ക്കു മുമ്ബ് ആരംഭിക്കുന്നത്.
ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകള്‍ക്കകം റെക്കോഡ് അഡ്വാന്‍സ് ബുക്കിംഗാണ് നടന്നത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ ഒടിയന് റെക്കോഡ് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന വേള്‍ഡ് വൈഡ് ഫിലിംസ് തങ്ങളുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക് പേജിലൂടെ അറിയിച്ചു.
ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ യന്തിരന് 2.0യെയും ഷാരൂഖ് ഖാന്റെ സീറോയെയും മറി കടന്ന് ഒന്നാം സ്ഥാനത്ത് എത്തിയതും വന്‍ വാര്‍ത്തയായിരുന്നു. റിലീസിന് മുമ്ബേ റെക്കൊര്ഡുകള് വാരിക്കൂട്ടുകയാണ് ചിത്രം.