ഒടിയന്‍ ക്ലൈമാക്‌സ് കണ്ട് ശ്രീകുമാര്‍ മേനോനെ കെട്ടിപിടിച്ചു കരഞ്ഞ് മോഹന്‍ലാല്‍, പറയാന്‍ വാക്കുകള്‍ കിട്ടാതെ മമ്മൂക്ക!

38

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ ഡിസംബര്‍ 14ന് റിലീസിന് ഒരുങ്ങുകയാണ്. വലിയ പ്രതീക്ഷകളാണ് ചിത്രത്തില്‍ എല്ലാവര്‍ക്കുമുള്ളത്.

രാത്രിയുടെ രാജാവിന്റെ മായാ വിദ്യകള്‍ കാണാന്‍ എല്ലാവരും വലിയ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് മുന്‍പും പല വാര്‍ത്തകളും വന്നിരുന്നു.

Advertisements

ഇപ്പോഴിതാ ഇരുപത് മിനുട്ടോളം നീണ്ടു നില്‍ക്കുന്ന ആ ക്ലൈമാക്‌സ് കണ്ട് മോഹന്‍ലാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ കെട്ടിപിടിച്ചു കരഞ്ഞു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അത്രത്തോളം ഗംഭീരമായാണത്രെ ആ ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്.

പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഒപ്പം മോഹന്‍ലാലിന്റെ അഭിനയ മികവും കൂടി ചേര്‍ന്നപ്പോള്‍ ക്ലൈമാക്‌സ് പൊളിച്ചുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഇത്ര മികച്ച ഒരു ക്ലൈമാക്സും സിനിമയും ഈയടുത്തൊന്നും കണ്ടിട്ടില്ല എന്നാണത്രെ എഡിറ്റിംഗ് ഡെസ്‌കില്‍ നിന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകള്‍. എന്തായാലും ചത്രത്തെ കുറിച്ച് ഗംഭീര റിപ്പോര്‍ട്ടുകള്‍ റിലീസിന് മുന്നേ പുറത്തു വരുന്നത് പ്രേക്ഷകരുടെ ആകാംഷ കൂട്ടുകയാണ്.

മാത്രമല്ല ചിത്രത്തിന് നരേഷന്‍ ചെയ്യുന്ന സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒടിയന്‍ ക്ലൈമാക്‌സ് കണ്ട് ഞെട്ടിയിരിക്കുകയാണ്. പറയാന്‍ വാക്കുകള്‍ ഇല്ലെന്നും ലാലിന് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയു എന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്.

Advertisement