വിമര്‍ശകരുടെ വായടപ്പിച്ച് ഒടിയന്‍, ആദ്യദിനം നേടിയത് 16.4 കോടി!

18

വിമര്‍ശിച്ചവരുടെ വായടപ്പിച്ച് ഒടിയന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടു. ഇന്ത്യ മുഴുവന്‍ ആദ്യ ദിനം ചിത്രം നേടിയത് 16.48 കോടിയെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.

ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു പ്ലാന്‍ഡ് അറ്റാക്കിന്റെ ഭാഗമെന്ന് നേരത്തെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.

Advertisements

ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്സ് ആകുന്നതിന് മുമ്പ് അതിനെ കുറിച്ച് കമന്റുകള്‍ വന്നതും അതിന് തെളിവാണെന്ന് ശ്രീകുമാര്‍ പറയുന്നു. ഈ സാഹചര്യത്തിലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ചിത്രം കാണാന്‍ നിരാശരാകാതെ എത്തും എന്നു തന്നെയാണ് അദ്ദേഹം പറയുന്നത്.

ഒരു മലയാള പടത്തിന് ഇതാദ്യമായിട്ടാണ് ഇത്രയധികം ഗ്രാന്‍ഡ് ഓപ്പണിംഗ് ലഭിക്കുന്നത്. കേരളത്തില്‍ നിന്നുമാത്രമായി ചിത്രം സ്വന്തമാക്കിയത് 7.22 കോടിയാണ്. ആദ്യദിനം 7 കോടി സ്വന്തമാക്കുന്ന ഒരേയൊരു മലയാള സിനിമയായി ഒടിയന്‍ ഇതോടെ മാറുകയാണ്. അപ്രതീക്ഷിതമായ ഹര്‍ത്താലിലും തകരാതെ നെഞ്ചുവിരിച്ച്‌ ഒടിയന്‍ പ്രദര്‍ശനം തുടരുകയാണ്.

വളരെ മോശമായ രീതിയില്‍ തന്നെയാണ് മോഹന്‍ലാല്‍ ആരാധകരും ചിത്രത്തെക്കുറിച്ച്‌ പറയുന്നത്. എന്നിട്ട് കൂടി വന്‍ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

റിലീസിനു മുന്നോടിയായി പ്രീ ബുക്കിംഗ് 80 ശതമാനവും ഹൌസ് ഫുള്‍ ആയിരുന്നു. ഇതില്‍ പലര്‍ക്കും പണം നഷ്ടപ്പെടുകയും ഹര്‍ത്താല്‍ കാരണം ചിത്രം കാണാന്‍ കഴിയാതേയും വന്നിട്ടുണ്ട്.

മാത്രമല്ല, അടുത്ത ഒരാഴ്ചത്തേക്ക് കൂടി പലയിടങ്ങളിലും ബുക്കിംഗ് തീര്‍ന്നിരിക്കുകയാണ്. മിക്ക തിയേറ്ററുകളിലും ഹൌസ് ഫുള്‍ ബോര്‍ഡ് തന്നെയാണ് കാണാന്‍ ആകുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പടം 50 കോടി മറികടക്കുമോ എന്നാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്. 5.70 കോടി സ്വന്തമാക്കിയ വിജയുടെ സര്‍ക്കാര്‍ ആണ് രണ്ടാം സ്ഥാനത്തുള്ളത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്.

മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Advertisement