ആ സിനിമയിൽ ലാലേട്ടനോടൊപ്പം എന്തെങ്കിലും പറഞ്ഞ് അടുത്ത് നിന്നാ മതി, പക്ഷെ സിനിമ തിയ്യേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ അവിടെ എന്റെ ആവശ്യമില്ലായിരുന്നു എന്ന് തോന്നി : ഓടി നടന്ന് ഹ്യൂമർ ചെയ്തിരുന്ന സമയത്ത് പ്രേക്ഷകരെ വെറുപ്പിച്ചതിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്

417

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുരാജ് വെഞ്ഞാറമൂട്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും പ്രകടനം കൊണ്ട് ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. എന്നാൽ ഒരു സമയത്ത് ഹ്യൂമർ റോളുകൾ മാത്രം ചെയ്തുകൊണ്ട് മലയാള സിനിമയിൽ പിടിച്ചുനിന്ന നടനാണ് സുരാജ്. അതിലെ പല കോമഡി റോളുകളും ആവർത്തനങ്ങളാണെന്ന വിമർശനവും അന്ന് ഉയർന്നിരുന്നു.

താൻ ഹ്യൂമർ വേഷങ്ങൾ ഓടിനടന്ന് ചെയ്തിരുന്ന സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരാജ്. ”ഹ്യൂമർ ഞാൻ ചെയ്തുകൊണ്ടിരുന്ന ആ സമയത്ത് എല്ലാവരും ഹ്യൂമറിനാണ് എന്നെ സമീപിച്ചിരുന്നത്. ഒരു ദിവസം നാല് പടത്തിൽ വരെ ഞാൻ അഭിനയിച്ചിട്ടുണ്ട്.

Advertisements

ALSO READ

കാത്തിരിപ്പിനൊടുവിലായി ഞാനും നിങ്ങളുടെ മുന്നിലേയ്‌ക്കെത്തുന്നു ; സന്തോഷം പങ്കു വച്ച് മാളവിക ജയറാം

ഒരു സീൻ കഴിഞ്ഞ് നേരെ പോകും. വണ്ടിയുമായി പ്രൊഡക്ഷൻ കൺട്രോളർമാർ വെയിറ്റ് ചെയ്യും. അങ്ങനെ വെളുക്കെ വെളുക്കെ നാല് പടത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇതിൽ നാലിലും ഒരേ സംഭവം തന്നെ വന്നുകൊണ്ടിരുന്നു. ഒന്നിൽ കൂട്ടുകാരൻ, ഒന്നിൽ അളിയൻ, മറ്റേതിൽ കടക്കാരൻ. ഏതെങ്കിലും ഒരു ക്യാരക്ടറിന്റ ഫ്ളേവർ എല്ലാത്തിലും ഉണ്ടാകും.

ചില പടങ്ങളിൽ എനിക്ക് തന്നെ, അയ്യോ വെറുപ്പിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്. അത് തന്നെയാണല്ലോ ഇത് എന്ന് തോന്നിയിട്ടുണ്ട്. കുറേ ഉദാഹരണങ്ങളുണ്ട്.

ജോഷി സാറിന്റെ ക്രിസ്ത്യൻ ബ്രദേഴ്സിൽ അസ്ഥാനത്ത് ഒരു ഹ്യൂമർ വന്നപ്പോഴാണ് എല്ലാവരും ചോദിച്ചത്., ഇതെന്താ സുരാജ് ചളിച്ചല്ലോ എന്ന്. ലാലേട്ടൻ വേറെ ഒരു പോയിന്റിൽ നിൽക്കുന്ന സ്ഥലത്താണ് എന്റെ ഹ്യൂമർ അവിടെ പ്ലേസ് ചെയ്തത്.

ടോട്ടൽ സ്‌ക്രിപ്റ്റ് ഒരുപക്ഷേ ഞാന് വായിച്ചിരുന്നെങ്കിൽ, ചേട്ടാ ഇവിടെ ഈ ഹ്യൂമർ ശരിയാകുമോ, എന്ന് എനിക്ക് ചിലപ്പൊൾ പറയാമായിരുന്നു.

നമുക്ക് അന്ന് ഹ്യൂമർ ചെയ്താൽ മതി. ലാലേട്ടനോടൊപ്പം എന്തെങ്കിലും ഒന്ന് പറഞ്ഞ് അടുത്ത് നിന്നാ മതി. പക്ഷെ, സിനിമ തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ, ഹൊ ഇവിടെ എന്റെ ആവശ്യമില്ലായിരുന്നു, എന്ന് തോന്നി.

ALSO READ

എനിക്ക് എന്റെ പേരിഷ്ടമല്ല, അച്ഛനാണ് എനിക്ക് കട്ട സപ്പോർട്ട്; തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ കണ്ണൻ

അവിടെ പിന്നെ പ്രേക്ഷകർക്ക് ഞാൻ എന്ത് അടിച്ചാലും വെറുക്കും. എന്റെ തെറ്റ് അല്ലായിരിക്കാം പക്ഷെ ഒരു നടനെന്ന നിലക്ക് ഞാൻ ശ്രദ്ധിക്കണമായിരുന്നു. പിന്നെപിന്നെയാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പൊ ഒരു പടം ചെയ്തതിന് ശേഷം മാത്രമാണ് അടുത്ത പടം.

അപ്പൊ ക്യാരക്ടറിനെകുറിച്ച് പഠിക്കാനുള്ള ടൈം കിട്ടും,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയാണ് സുരാജിന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. സുരാജിന്റെ ചിത്രത്തിലെ പ്രകടനം ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. എം. പത്മകുമാറിന്റെ സംവിധാനത്തിൽ ഇന്ദ്രജിത്തിനൊപ്പം സുരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പത്താം വളവ് റിലീസിനുള്ള ഒരുക്കത്തിലാണ്.

 

Advertisement