മലയാളികൾക്ക് പ്രിയങ്കരിയാണ് സുപ്രിയ മേനോൻ. നടൻ പൃഥ്വിരാജിന്റെ നല്ല പാതിയായി മലയാളി മനസ്സിലേക്ക് ചേക്കേറിയ താരം പിന്നീട് നിർമ്മാതാവായി നല്ല സിനിമകളുടെ ഭാഗമാകാൻ തുടങ്ങി. തന്റെ നിലപാടുകളിലൂടെ മലയാളികളുടെ കയ്യടി നേടുന്ന താരം ഉറച്ച തീരുമാനങ്ങളും അഭിപ്രായങ്ങളും ഉള്ള സ്ത്രീകൾക്ക് മാതൃകയാണ്.
ഇപ്പോഴിതാ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ചിരിക്കുകയാണ് നടി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഈ ഷർട്ട് എന്തിനാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത് , അത് കളയൂ എന്ന് പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്. അത്രയും പഴക്കമുള്ള ഷർട്ടായിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹമാണ് എന്റെ തലയിണ. അതിനെ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ എനിക്ക് ചുറ്റും അച്ഛൻ ഉള്ളതായി തോന്നും.
Also Read
ചരിത്ര സിനിമ തിയ്യറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം; ആദിപുരുഷിനായി കാത്തിരുന്ന് ആരാധകർ
എന്റെ മാതാപിതാക്കൾ എന്നെ കൂട്ടിലിട്ടല്ല വളർത്തിയത്. എന്നെ പറക്കാൻ വിട്ടവരാണ് അവർ. എന്റെ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും ഒപ്പം അവർ നിന്നു. ആരുടെയെങ്കിലും മകളോ, ഭാര്യയോ ആയിട്ടല്ല. എന്റേതായ പേര് സമ്പാദിക്കണം എന്നാണ് എനിക്കുള്ളത്. എന്നെ കുറിച്ച് അറിയുന്നത് എന്റെ സൗഹൃദവലയത്തിൽ ഉള്ളവർക്കാണ്. അവർ എന്നിലും ഞാൻ അവരിലും സന്തുഷ്ടരാണ്.
എന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി എന്താണോ ചെയ്യാൻ കഴിയുന്നത് അത് ഞാൻ ചെയ്യുന്നുണ്ട്. സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ വ്യക്തിയാണ് എന്റെ ജീവിത പങ്കാളി. അദ്ദേഹത്തിന്റെ സ്വപ്‌നത്തിനു വേണ്ടിയുള്ളത് അദ്ദേഹം തന്നെ ചെയ്യുന്നുണ്ട്. ഞങ്ങൾ രണ്ടാളുടെയും ട്രാക്കുകൾ ഒരുമിച്ചുള്ളതല്ല.
ആരുടെയും ശുപാർശയുടെ പുറത്ത് മാധ്യമപ്രവർത്തനം തുടങ്ങിയ വ്യക്തിയല്ല ഞാൻ. അതേസമയം സിനിമാ ലോകത്തേക്ക് ഞാൻ വന്നത് തന്നെ പൃഥ്വിരാജിന്റെ ഭാര്യ ആയിട്ടാണെന്നും സുപ്രിയ പറയുന്നുണ്ട്. പക്ഷെ ഇതിലും എന്റെ സ്ട്രഗിളുണ്ട്. ഞാൻ സുപ്രിയയാണെന്ന് ആൾക്കാർ മനസിലാക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണെന്നാണ് സുപ്രിയ പറയുന്നത്.