എന്റെ വഴിയില്‍ നിങ്ങള്‍ തടസ്സമാകരുത് ; വിജയ് ദേവരകൊണ്ടയുടെ ‘നോട്ട’ ട്രെയിലര്‍ വൈറല്‍

72

തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ നോട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന നോട്ട തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും.

Advertisements

മെഹ്റിന്‍ പിര്‍സാദയാണ് നായിക. സത്യരാജ്, നാസര്‍, എം.എസ് ഭാസ്‌ക്കര്‍ എന്നിവര്‍ മറ്റുകഥാപാത്രങ്ങളാകുന്നു. സാം സി.എസ് സംഗീതം.

തെന്നിന്ത്യ മുഴുവന്‍ തരംഗമായ അര്‍ജുന്‍ റെഡ്ഡിയാണ് വിജയ് ദേവരക്കൊണ്ടയെ താരമാക്കിയത്. 2011 ല്‍ സിനിമയില്‍ അരങ്ങേറിയ വിജയ് ചുരുങ്ങിയ കാലത്തിനിടയില്‍ വലിയ ആരാധകരുള്ള നടനായി വളര്‍ന്നു.

വിജയ് നായകനായ ഗീതാഗോവിന്ദം വന്‍ വിജയം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Advertisement