പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് സാന്ദ്ര തോമസിന്റെ മക്കളായ തങ്കക്കൊലുസ്. തന്റെ യൂട്യൂബ് ചാനലിലൂടെ ഇവരുടെ വിശേഷങ്ങൾ എല്ലാം സാന്ദ്ര പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ഊട്ടിയിലെ സ്‌കൂളിലേക്ക് പോയ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് സാന്ദ്ര
രണ്ട് രീതിയിൽ കഴിവ് ഉള്ള കുട്ടികളാണ് തങ്കവും, കൊലുസും. ഇവരിൽ ഒരാൾക്ക് സാധാരണ സ്‌കൂൾ ബുദ്ധിമുട്ടായിരിക്കും. രണ്ട് പേരുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളാണ് ഇവർക്ക് വേണ്ടത്. തങ്ക കൊലുസിന് ഒരു സർപ്രൈസ് എന്ന് പറഞ്ഞാണ് സാന്ദ്ര വീഡിയോ ആരംഭിക്കുന്നത്.
‘തങ്കക്കൊലുസിന് വേണ്ടി സ്‌കൂൾ തപ്പി പോവുകയാണ്. നിങ്ങൾ പഠിക്കാൻ പോവുന്ന സ്‌കൂളാണ് ഇനി കാണാൻ പോവുന്നത്. നിങ്ങൾക്കേറെ പ്രിയപ്പെട്ട ഒരു ചേട്ടൻ പഠിച്ച സ്‌കൂളിലേക്കാണ് പോവുന്നത്. അതേത് ചേട്ടനാണെന്ന് ചോദിച്ചപ്പോൾ പ്രണവ് എന്നായിരുന്നു തങ്കക്കൊലുസ് പറഞ്ഞത്.
മക്കളെ റസിഡൻഷ്യൽ സ്‌കൂളിൽ പഠിപ്പിക്കാൻ താത്പര്യമുള്ള വ്യക്തിയല്ല ഞാൻ . പക്ഷേ അച്ഛായനും അവർക്കും താത്പര്യമുണ്ട്. ഞങ്ങൾ ഇവരെ ഇവിടെ നിർത്തി പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഡേ സ്‌കോളർ ആയാണ് ചേർത്തിരിക്കുന്നത്. കുട്ടികൾക്ക് അവരുടെ താത്പര്യം അനുസരിച്ച് ഏത് പഠിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുണ്ട്.
ആകെ 360 കുട്ടികൾ മാത്രമാണ് സ്‌കൂളിലുള്ളത്. അതായത് ഒരു ക്ലാസ്സിൽ 13-14 പേരൊക്കെ. പിന്നെ പാസാവാൻ 4 സബജക്ട് മാത്രം മതി. അതിലൊന്ന് ആർട്ടും മറ്റൊന്ന് ഏതെങ്കിലും ഒരു ഭാഷയുമാണ്. മക്കൾക്ക് വേണ്ടി ഊട്ടിയിലേക്ക് മാറാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.