നൂറിന്റെ പ്രകടനം കണ്ട് കോളേജ് വിദ്യാര്‍ത്ഥികല്‍ പറയുന്നു ‘ഇവള്‍ അഡാറ് ഡാന്‍സര്‍ തന്നെ’

38

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവിലൂടെ ഏവരുടെയും മനം കവര്‍ന്ന താരമാണ് നൂറിന്‍ ഷെരീഫ്. കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ഒരു അഡാര്‍ ലവില്‍ നൂറിന്‍ ഷെരീഫിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

Advertisements

അഭിനയത്തില്‍ മാത്രമല്ല ഇപ്പോള്‍ ഡാന്‍സിലും അഡാ‍ര്‍ നായികയാമെന്ന് തെളിയിച്ചിരിക്കുകയാണ് നൂറിന്‍.

ചിത്രത്തിന്റെ റിലീസിന് ശേഷം ഒരു കോളേജില്‍ പരിപാടിക്ക് അതിഥിയായെത്തിയ നൂറിന്റെ ഗംഭീര പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വെെറലാകുന്നത്.

കോളേജിലെത്തിയ നൂറിന്‍ അവിടുത്തെ വിദ്യാര്‍ത്ഥികളോടൊപ്പം ‌ഡാന്‍സ് കളിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്രെടുക്കുകയായിരുന്നു.

സദസില്‍ സംസാരിക്കവെ കോളേജ് മിസ് ചെയ്യുന്നു എന്ന് പറഞ്ഞ താരം ശേഷം വിദ്യര്‍ത്ഥികളോടൊപ്പം ഡാന്‍സ് ചെയ്യുന്നു. നൂറിന്റെ മതിമറന്നുള്ള നൃത്തങ്ങള്‍ ഇപ്പോള്‍ യൂട്യൂബില്‍ ട്രന്‍ഡിങ് ആണ്.

പുറത്തിരങ്ങിയ ഒരു അഡാര്‍ ലൗവിന്റെ ക്ലൈമാക്സിനെതിരെ ആദ്യം വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ ക്ലൈമാക്സുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

Advertisement